വിറ്റത് 24.09 ലക്ഷം വാഹനങ്ങൾ; ഫെബ്രുവരിയിലെ വിൽപനയിൽ രാജ്യത്ത് കുതിപ്പ്

#Auto News
പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

കൊച്ചി: രാജ്യത്ത് വാഹന വിൽപ്പനയിൽ ഫെബ്രുവരിമാസം 25.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കും ആവശ്യം ഉയർന്നതാണ് വിൽപ്പന ഉയർത്തിയത്.

ഫെബ്രുവരിയിൽ ആകെ 24.09 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ (ഫാഡ) കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 17,00,505 യൂണിറ്റുകൾ ഇരുചക്ര വാഹനങ്ങളാണ്. ഈ വിഭാഗത്തിൽ 25.02 ശതമാനമാണ് വളർച്ച.

ഫെബ്രുവരിയിൽ 3,94,768 യാത്രാവാഹനങ്ങൾ വിറ്റഴിച്ചു. 26.12 ശതമാനമാണ് വർധന. വാണിജ്യവാഹന വിഭാഗത്തിൽ 28.89 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി ട്രാക്ടറുകൾ മാറി.

36.35 ശതമാനം എന്ന റെക്കോഡ് വളർച്ചയാണ് ഈ മേഖല കൈവരിച്ചത്. ജി.എസ്.ടി. പരിഷ്കരണം വാഹന വിൽപ്പന ഉയർത്തിയത് പ്രകടമായിരുന്നു. മാർച്ച് മാസത്തിലും വിപണി മികച്ച മുന്നേറ്റം തുടരുമെന്നാണ് വാഹന മേഖലയുടെ പ്രതീക്ഷയെന്ന് ഫാഡ അറിയിച്ചു.

Content Highlights: Total vehicle sales reached 2.4 million units in February, a 25.6% YoY growth., Two-wheeler sales grew by 25.02%, and passenger vehicles by 26.12%., Tractors emerged as the fastest-growing segment with a 36.35% increase., The positive trend is attributed to high demand and GST reforms.