ഇന്ത്യയിലെ സാരിയുടുത്ത സ്ത്രീകളെ മനസിൽക്കണ്ടാണ് സാൻട്രോ ഡിസൈൻ ചെയ്തത്- തരുൺ ഗാർഗ്

ഈയിടെ നടന്ന ഇന്ത്യ എക്കണോമിക് കോൺക്ലേവ് 2025-ൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ എംഡിയും സിഇഒയുമായ തരുൺ ഗാർഗ് ബ്രാൻഡിന്റെ ഇന്ത്യയിലെ 30 വർഷത്തെ യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. സാൻട്രോ ഹാച്ച്ബാക്കിന്റെ ഡിസൈൻ പ്രചോദനത്തെക്കുറിച്ചുള്ള രസകരമായ സംഭവങ്ങൾ, മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയുടെ വിജയഗാഥ എന്നിവയെ കുറിച്ചും അദ്ദേഹം വാചാലനായി.
ഇന്ത്യയിൽ ഹ്യുണ്ടായിയുടെ ദശാബ്ദങ്ങൾ നീണ്ട യാത്രയെക്കുറിച്ച് സംസാരിക്കവേ, കമ്പനിയുടെ അടിത്തറകളെക്കുറിച്ചും സാൻട്രോയുടെ ഐതിഹാസികമായ ടോൾ-ബോയ് ഡിസൈൻ്റെ പ്രചോദനത്തെക്കുറിച്ചും ഗാർഗ് എടുത്തുപറഞ്ഞു. ഇന്ത്യയെ ബഹുമാനിക്കണമെന്ന് ഹ്യുണ്ടായ് തീരുമാനിച്ചിരുന്നു. ഉദാഹരണത്തിന്, ഇന്ത്യൻ സ്ത്രീകൾ സാരി ധരിക്കുന്നതിനാൽ അവർക്ക് എളുപ്പത്തിൽ കാറിലേക്ക് കയറാനും ഇറങ്ങാനും സാധിക്കേണ്ടതിനെ ഹ്യുണ്ടായ് വളരെ പ്രാധാന്യത്തോടെയാണ് കണ്ടത്. അതുകൊണ്ടുകൂടിയാണ് ടോൾ-ബോയ് ഡിസൈനിലുള്ള സാൻട്രോ വന്നത്. വാഹനം പെട്ടെന്ന് ഹിറ്റായി. സാൻട്രോ എന്നത് യഥാർഥത്തിൽ ഒരു പ്രാദേശിക പരിഹാരമായിരുന്നുവെന്നും തങ്ങൾ ഒരു ആഗോള കാർ കൊണ്ടുവന്ന് ഇന്ത്യയിൽ തിരുകിക്കയറ്റുകയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യയുടെ ഡീസൽ കാർ തരംഗത്തെക്കുറിച്ചും ഒരു ചെറു കാർ വിപണിയിൽനിന്ന് അഭിലാഷപൂർണമായ വിപണിയിലേക്കുള്ള മാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഇന്ത്യ ഒരു ചെറു കാർ വിപണിയായിരുന്നു. എന്താണ് അതിനെ മാറ്റിയത്? വളരെ വിനയത്തോടെ ഞാൻ പറയും, ഒരുപക്ഷേ ക്രെറ്റയാണ് അതിനെ ഒരു ചെറു കാർ വിപണിയിൽ നിന്ന് മാറ്റിയത്, ഗാർഗ് അവകാശപ്പെട്ടു,
Content Highlights: Hyundai India`s COO Tarun Garg reflects on 30 years, Santro`s design, Creta`s impact, and the IPO making Hyundai `Truly Indian`. Insights on local solutions & nation-building.