കെഎസ്ആർടിസി ബസുകളിൽ മാലിന്യ ബിൻ വരുന്നു

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ ശുചിത്വം ഉറപ്പാക്കാനായി മാലിന്യ ബിന്നുകൾ വരുന്നു. ബസിന്റെ രണ്ട് വാതിൽപ്പടികൾക്കുമടുത്ത് ഇവ വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതാണ് പരിപാടി. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തെ എല്ലാ ബസുകളിലേക്കുമായി 8000 ബിന്നുകൾ വേണ്ടിവരും.
കെഎസ്ആർടിസി സ്റ്റാൻഡുകളിലെ ശുചിത്വമില്ലായ്മയെ കുറിച്ച് വ്യാപകമായ പരാതികളുണ്ട്. യാത്രക്കാർ അലക്ഷ്യമായി ഇടുന്ന മാലിന്യം പ്രശ്നമായതോടെയാണ് ഇതിന് പോംവഴി തിരഞ്ഞത്.
ടിക്കറ്റും ഭക്ഷ്യാവശിഷ്ടങ്ങളും വെള്ളക്കുപ്പിയുമെല്ലാം ഇങ്ങനെ സ്റ്റാൻഡുകളിൽ വന്നെത്തുന്നത് നീക്കുന്നതുതന്നെ ഒരു വലിയ ജോലിയാണ്. പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിൽ പുതിയൊരു ശുചിത്വമാതൃകയെന്ന നിലയിലാണ് പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത്.
Content Highlights: Garbage bins in KSRTC buses