വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് പിഴ ഒഴിവാക്കൽ; നോട്ടീസുകൾ യഥാർഥ ഉടമയ്ക്ക്, ഒടുവിൽ കേസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് താനൂർ സ്വദേശി റഷീദിന്റെ പേരിൽ പോലീസ് വ്യാജരേഖ ചമച്ചതിന് കേസെടുത്തു. 

തൃശ്ശൂർ സ്വദേശി വിമലിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ നമ്പറാണ് റഷീദ് വ്യാജമായി ഉപയോഗിച്ചത്. ഇയാൾ നടത്തിയ ഗതാഗത നിയമ ലംഘനങ്ങളുടെ നോട്ടീസ് വിമലിനാണ് ലഭിച്ചിരുന്നത്. മോട്ടോർ വാഹന വകുപ്പിനും പോലീസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 

തുടർന്നാണ് വിമൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെയാണ് പോലീസ് കേസെടുത്തത്. ഈ വിവരം അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി തീർപ്പാക്കി. ഹർജിക്കാരനെതിരേ പുറപ്പെടുവിച്ച ഇ ചെലാൻ മൂന്നുമാസത്തിനുള്ളിൽ പിൻവലിക്കാനും നിർദേശിച്ചു.

Content Highlights: fake number plate crime