കാപ്പികുടിച്ച് യാത്ര തുടരാം രാത്രിയാത്ര സേഫാക്കാം: കാസര്‍കോടുകാരുടെ കോഫി മെഷിന്‍

-
-

രാത്രികാല യാത്രകളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങി പോകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ ദിവസേന നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ നടുക്കത്തിലാണ് നമ്മുടെ നാട്. എന്നാല്‍, ഇതിന് പരിഹാരം കാണാന്‍ കാസര്‍കോട് നഗരത്തില്‍ മാതൃകാപരമായ സംവിധാനം ഒരുക്കിയിരിക്കുകയാണ്.

രാത്രികാല ഡ്രൈവര്‍മാര്‍ക്കായി ചായയും കാപ്പിയും വെള്ളവും ലഭിക്കുന്ന മെഷിന്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. കാസര്‍കോട് വിദ്യനഗറിലെ പെട്രോള്‍ പമ്പിന് എതിര്‍വശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. രാത്രികാല ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം പകരുന്ന ഈ സംവിധാനം സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ്. 

മെഷിനില്‍ ചില നിര്‍ദേശങ്ങളും എഴുതിയിട്ടുണ്ട്. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെ ലഭിക്കുന്ന ഈ സേവനം തികച്ചും സൗജന്യമാണ്. രാത്രി ഡ്രൈവ് ചെയ്യുന്നവര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. 50 കപ്പ് കട്ടന്‍ ചായയും, കട്ടന്‍ കാപ്പിയുമാണ് ഇതില്‍ നിറച്ചിട്ടുള്ളത്. കുടിക്കാനും മുഖം കഴുകാനും വെള്ളവും ഇതിലുണ്ട്.

ഈ സംവിധാനം സിസിടിവിയുടെ നിരീക്ഷണത്തിലാണെന്ന മുന്നറിയിപ്പും ഈ മെഷിനില്‍ തന്നെ എഴുതിയിട്ടുണ്ട്. അപകടം കുറയ്ക്കുക എന്ന ലക്ഷ്യവുമായി രാത്രികാല ഡ്രൈവര്‍മാര്‍ക്ക് മുമ്പ് കേരളാ പോലീസ് കാപ്പിയും മറ്റും നല്‍കിയിരുന്നു.

Content Highlights: Coffee Machine For Night Drivers At Kasaragod

Content Highlights: