മോട്ടോർസൈക്കിളോ, വിമാനമോ? 'വിഷൻ കെ18' അവതരിപ്പിച്ച് ബിഎംഡബ്ല്യൂ

'വിഷൻ കെ18' എന്ന കൺസെപ്റ്റ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. ഇത് വിപണിയിലെത്താൻ സാധ്യതയുള്ള മോഡൽ അല്ലെങ്കിലും ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഭാവിയിലെ ടൂറിങ് ബൈക്കുകളുടെ രൂപഭാവങ്ങൾ ഇത്തരത്തിൽ ആയിരിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് പറയുന്നു. ദീർഘദൂര യാത്രകളെ കൂടുതൽ ആകർഷകവും വൈകാരികവുമാക്കുക എന്നതാണ് ഈ കൺസെപ്റ്റിന്റെ ലക്ഷ്യം.
ഏറെ വ്യത്യസ്തമായ രൂപകൽപ്പനയും ആധുനിക സാങ്കേതികവിദ്യയുടെ സംയോജനവും വിഷൻ കെ18-നെ ആകർഷകമാക്കുന്നു. മോട്ടോർ സൈക്കിളിന്റെ മുഴുവൻ ബോഡിയും 1,800 സിസി ഇൻലൈൻ-സിക്‌സ് എഞ്ചിനെ ചുറ്റിപ്പറ്റിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോൺകോർഡ് പോലെയുള്ള അതിവേഗ വിമാനങ്ങളിൽ നിന്ന് ബിഎംഡബ്ല്യൂ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
ആറ് ഇൻടേക്കുകൾ, ആറ് എക്‌സ്‌ഹോസ്റ്റ് ടെയിൽപൈപ്പുകൾ, ആറ് എൽഇഡി ഹെഡ്ലൈറ്റുകൾ എന്നിവ പ്രധാന ഡിസൈൻ ഘടകങ്ങളാണ്. ഇന്ധന ടാങ്ക് അടക്കമുള്ളവയുടെ സ്ഥാനംതന്നെ മാറ്റിയാണ് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരും വർഷങ്ങളിൽ ബിഎംഡബ്ല്യു മോട്ടോറാഡ് എങ്ങനെ ഗ്രാൻഡ്-ടൂറിങ് ഡിസൈൻ പുനർവ്യാഖ്യാനം ചെയ്യും എന്നതിന്റെ സൂചനയാണ് ഈ കൺസപ്റ്റ് മോട്ടോർസൈക്കിൾ നൽകുന്നത്.
Content Highlights: Unveiling of the Vision K18 concept at Concorso d'Eleganza Villa d'Este., Features a sculptural 1,800cc inline-six engine as a central design element., Design theme 'The Heat of Speed' inspired by high-speed aircraft like the Concorde., Integrates advanced aviation-inspired engineering and hand-formed aluminium bodywork., Sets a clear design direction for BMW Motorrad's future grand-touring motorcycles.