ഏഥറിന്റെ ആദ്യ ഗോള്‍ഡ് സര്‍വീസ് സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

പ്ലാമൂട് ജംഗ്ഷനിൽ ആരംഭിച്ച ഏഥർ ഗോൾഡ് സർവീസ് സെന്‍റർ
പ്ലാമൂട് ജംഗ്ഷനിൽ ആരംഭിച്ച ഏഥർ ഗോൾഡ് സർവീസ് സെന്‍റർ

ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, കുറ്റൂക്കാരൻ ഗ്രൂപ്പുമായി സഹകരിച്ച്  തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനിൽ ആദ്യത്തെ ഏഥർ ഗോൾഡ് സർവീസ് സെന്‍റർ തുറന്നു. ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ പ്രവർത്തന കാര്യക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ഗോൾഡ് സർവീസ് സെന്‍റർ രൂപകല്പന ചെയ്തിരിക്കുന്നത് . ഇത് ഏഥർ അവതരിപ്പിച്ച സർവീസ് സെന്‍ററുകൾക്കായുള്ള പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പുതുപുത്തനായി നിർമ്മിച്ച ആദ്യത്തെ ഗോൾഡ് സർവീസ് സെന്‍ററാണ്. 

തിരുവനന്തപുരത്തെ പുതിയ സർവീസ് സെന്‍ററിൽ ഏഴ് സർവീസ് ബേകളും, ഒപ്പം കംപോണന്‍റ് സംരക്ഷണത്തിനായി പ്രതലങ്ങളുള്ള പരിഷ്കരിച്ച വർക്ക് ബെഞ്ചുകളും, മെച്ചപ്പെട്ട ഡയഗ്നോസ്റ്റിക്സ് സുഗമമാക്കുന്നതിനായി ബിൽറ്റ്-ഇൻ പവർ സോക്കറ്റുകളും ലൈറ്റുകളും ഉണ്ട്. വർക്ക്ഫ്ലോ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുന്നതിനും കാലതാമസങ്ങൾ കുറയ്ക്കുന്നതിനുമായി ഒരു ജോബ് കാർഡ് ട്രാക്കിംഗ് സിസ്റ്റവും നടപ്പിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യുന്നതിനു മുമ്പ് സേവന ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള അന്തിമ പരിശോധനാ ബേയും സർവീസ് സെന്‍ററിന്‍റെ സവിശേഷതയാണ്. കൂടാതെ, വാഹനങ്ങൾ സർവീസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് കാത്തിരിക്കാൻ താരതമ്യേന വിപുലമായ റിസപ്ഷനും ലോഞ്ചും ഇതിലുണ്ട്.  അറ്റകുറ്റപ്പണികൾ 60 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന എക്‌സ്‌പ്രസ്‌ കെയർ സേവനവും സർവീസ് സെന്‍ററിൽ ലഭ്യമാമാണ്.

 “കഴിഞ്ഞ വർഷം മുതൽ, പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഏതറിൻ്റെ നിലവിലുള്ള സർവീസ് സെന്‍ററുകൾ അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച ആദ്യത്തെ ഏഥർ ഗോൾഡ് സർവീസ് സെന്‍റർ തുറക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരാണ്. ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിന്നി നിരന്തരം ശ്രമങ്ങൾ നടത്തിവരികയാണ്. കാൻബൻ-അധിഷ്ഠിത ജോബ് ട്രാക്കിംഗ് സിസ്റ്റം പോലുള്ള സംവിധാനങ്ങളുടെ നടപ്പിലാക്കൽ, കാര്യക്ഷമതയും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിനായി സുഖപ്രദമായ ഉപഭോക്തൃ ലോഞ്ചുകൾ എന്നിവ അവതരിപ്പിക്കുകയാണ്", ഏഥർ എനർജി ലിമിറ്റഡിന്‍റെ ചീഫ് ബിസിനസ് ഓഫീസർ രവ്നീത് സിംഗ് ഫോകെല പറഞ്ഞു,

 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് ഏഥർ എനർജിക്ക് ഇന്ത്യയിലെ 203 നഗരങ്ങളിലായി 234 സർവീസ് സെന്‍ററുകളാണുള്ളത്. ഏഥറിന് രണ്ട് വ്യത്യസ്ത സ്കൂട്ടർ നിരകളുണ്ട് - ഏഥർ 450ഉം റിസ്റ്റയും. ഏഥറിന് നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂരിൽ രണ്ട് നിർമ്മാണ പ്ലാന്‍റുകളാണുള്ളത്. 

Content Highlights: Ather Energy Opens First Gold Service Center in Trivandrum