'ട്രാക്ക് ടു റോഡ്' വിജയത്തിന്റെ 20 വർഷങ്ങൾ; അപ്പാച്ചെയുടെ ആനിവേഴ്സറി ലിമിറ്റഡ് എഡിഷനുകളുമായി ടിവിഎസ്

.
.

ബെംഗളൂരു: ഇരുചക്ര വാഹന നിർമാണ മേഖലയിലെ ആഗോള ബ്രാൻഡായ ടിവിഎസ് മോട്ടോർ കമ്പനി ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകായണ്. അവരുടെ അഭിമാന മോഡലായ ടിവിഎസ് അപ്പാച്ചെ 20 വർഷങ്ങൾ പിന്നിട്ടു. രണ്ട് പതിറ്റാണ്ടുകളുടെ ആഘോഷ പരിപാടിയുടെ ഭാഗമായി ടിവിഎസ് അവരുടെ ജനപ്രിയ വാഹനത്തിന്റെ നിരവധി ലിമിറ്റഡ് എഡിഷൻ വേരിയെന്റുകളും പ്രീമിയം അപ്‌ഗ്രേഡുകളും പുറത്തിറക്കി.

ടിവിഎസ് അപ്പാച്ചെ RTR 160, 180, 200, ടിവിഎസ് അപ്പാച്ചെ RR310, RTR310 മോഡലുകളുടെ പ്രത്യേക ലിമിറ്റഡ് എഡിഷൻ വേരിയന്റുകളുടെ ലോഞ്ച് ആഘോഷപരിപാടികളുടെ ഭാഗമായി ബെംഗളൂരുവിൽ നടന്നു. എക്സ്ക്ലൂസീവ് ബ്ലാക്ക്-ഷാമ്പെയ്ൻ-ഗോൾഡ് ആനിവേഴ്സറി ലിവറി, 20 വർഷ ലോഗോ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ കൂടാതെ ടിവിഎസ് അപ്പാച്ചെ മോഡലുകളിൽ ആദ്യമായി ഒരു യുഎസ്ബി ചാർജർ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

നിലവിലുള്ള ടിവിഎസ് അപ്പാച്ചെ RTR 160, 200 ലൈനപ്പിന്റെ മുകളിലായി വരുന്ന പുതിയ 4V വേരിയന്റുകളിൽ, എൽഇഡി ഡിആർഎല്ലുകളോടു കൂടിയ പുതിയ ക്ലാസ്-ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. റൈഡർമാർക്ക് അത്യാധുനിക സുരക്ഷ, കണക്റ്റിവിറ്റി, പെർഫോമൻസ് എന്നിവ നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന കമ്പനിയുടെ നയം ശരിവെക്കുന്ന തരത്തിലുള്ളതാണ് പുതിയ അപ്ഗ്രേഡുകൾ.

ടിവിഎസ് സ്മാർട്ട്എക്സ്കണക്ട്, വോയിസ് അസിസ്റ്റ് (ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ) ഉള്ള 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇത് കൂടാതെ ഒരു അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിറങ്ങളും ഡൈനാമിക് ഗ്രാഫിക്സുകളും സഹിതമാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചത്. 160 4V-ക്ക് റേസിംഗ് റെഡ്, മറൈൻ ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ പുതിയ നിറങ്ങളും, 200 4V-ക്ക് മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ എന്നീ നിറങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

റേസിംഗ് ഡിഎൻഎ

2005-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ടിവിഎസ് അപ്പാച്ചെ ഇന്ത്യയുടെ പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിനെ രൂപപ്പെടുത്തുന്നതിലും അതിന്റെ സിഗ്നേച്ചർ 'ട്രാക്ക്-ടു-റോഡ്' വഴി യുവാക്കളെ സ്വാധീനിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ടിവിഎസ് റേസിംഗിൽ നിന്നുള്ള റേസ്-ബ്രെഡ് സാങ്കേതികവിദ്യകളെ ദൈനംദിന ഉപയോഗത്തിനുള്ള വാഹനങ്ങളിൽ സംയോജിപ്പിക്കുന്നതാണ് അപ്പാച്ചെയുടെ വിജയത്തിന് പിന്നിൽ.

ലോകമെമ്പാടുമുള്ള 65 ലക്ഷം വരുന്ന ടിവിഎസ് അപ്പാച്ചെ ഉപയോക്താക്കൾക്ക് പരിപാടിയിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഡയറക്ടറും സിഇഒയുമായ കെ.എൻ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. അവരുടെ വിശ്വാസവും അഭിനിവേശവുമാണ് ബ്രാൻഡിനെ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്പോർട്സ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നായി മാറ്റാൻ സഹായിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഈ നാഴികക്കല്ല് ടിവിഎസ്എം കുടുംബത്തിലെ ഓരോ അംഗത്തിനും - ഞങ്ങളുടെ എഞ്ചിനീയർമാർ, ഡിസൈനർമാർ, ഫാക്ടറി ടീമുകൾ, ഡീലർമാർ, വിതരണക്കാർ, പങ്കാളികൾ- അവകാശപ്പെട്ടതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് പതിറ്റാണ്ടുകളായി പ്രകടനത്തിന്റെയും നവീകരണത്തിന്റെയും ഒരു ഫ്ലാഗ് ബിയറെർ ആണ് ടിവിഎസ് അപ്പാച്ചെ എന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി എടുത്തുപറഞ്ഞു. പുതുതായി അവതരിപ്പിച്ച ലിമിറ്റഡ് ആനിവേഴ്സറി എഡിഷനും ടോപ്പ്-എൻഡ് ആർടിആർ 160 4വി, ആർടിആർ 200 4വി വകഭേദങ്ങളും പുതിയ തലമുറ ബൈക്ക് പ്രേമികൾക്ക് ആവേശം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് പതിറ്റാണ്ടുകളുടെ ട്രാക്ക് വിജയങ്ങൾ അവകാശപ്പെടുന്ന ടിവിഎസ് റേസിംഗിന്റെ ഇതിഹാസ പാരമ്പര്യം പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ടി.വി.എസ് അപ്പാച്ചെ ഗാലറിയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. പണ്ടുകാലം കമ്പനിയുടെ അഭിമാന മോഡലുകളെല്ലാം പ്രദർശനത്തിനെതിച്ചപ്പോൾ പരിപാടിക്കെത്തിയവർക്കും ആവേശമായി. പുതിയ ടിവിഎസ് അപ്പാച്ചെ ടോപ്പ്-എൻഡ് 4V വേരിയന്റുകളും 20 ഇയേഴ്‌സ് സെലിബ്രേറ്ററി എഡിഷൻ മോട്ടോർസൈക്കിളുകളും ആകർഷകമായ വിലകളിലാണ് ലഭ്യമാക്കുന്നത്. ഇതിന്റെ ബുക്കിങ്ങുകൾ ആരംഭിച്ചുകഴിഞ്ഞു.

ടിവിഎസ് അപ്പാച്ചെ RTR 160 4V
(എക്സ്-ഷോറൂം ഡൽഹി)

*   ബ്ലാക്ക് എഡിഷൻ: ₹1,28,490
*   ഡിസ്ക് ബിടി സ്പെഷ്യൽ എഡിഷൻ: ₹1,34,970 
*   യുഎസ്ഡി + എൽസിഡി വേരിയന്റ്: ₹1,39,990
*   പുതിയ ടോപ്പ്-എൻഡ് ടിഎഫ്ടി + പ്രൊജക്ടർ ഹെഡ്‌ലാമ്പ് വേരിയന്റ്: ₹1,47,990 

ടിവിഎസ് അപ്പാച്ചെ RTR 200 4വി
(എക്സ്-ഷോറൂം ഡൽഹി)

*   യുഎസ്ഡി + എൽസിഡി വേരിയന്റ്: ₹1,53,990
*   പുതിയ ടോപ്പ്-എൻഡ് ടിഎഫ്ടി + പ്രൊജക്ടർ ഹെഡ്‌ലാമ്പ് വേരിയന്റ്: ₹1,59,990

ലിമിറ്റഡ് എഡിഷൻ ആനിവേഴ്സറി പതിപ്പുകൾ (എക്സ്-ഷോറൂം ഡൽഹി):

*   ടിവിഎസ് അപ്പാച്ചെ RTR 160: ₹1,37,990
*   ടിവിഎസ് അപ്പാച്ചെ RTR 180: ₹1,39,990
*   ടിവിഎസ് അപ്പാച്ചെ RTR 160 4V: ₹1,50,990
*   ടിവിഎസ് അപ്പാച്ചെ RTR 200 4V: ₹1,62,990
*   ടിവിഎസ് അപ്പാച്ചെ RTR310: ₹3,11,000 
*   ടിവിഎസ് അപ്പാച്ചെ RR310: ₹3,37,000
 

Content Highlights: TVS Apache Celebrates 20 Years with New Limited Editions and Premium Upgrades