കൊറോണയോടെ പഞ്ചറൊട്ടിക്കാന്‍ വാഹനങ്ങള്‍ കുറഞ്ഞു, ജീവിക്കാന്‍ ടയറിനെ പൂച്ചട്ടികളാക്കി മനോജ്

കൊറോണയും ഹൈവേ നിര്‍മ്മാണവും കാരണം ടയര്‍കടയില്‍ മാന്ദ്യം വന്നപ്പോള്‍ ആകെ തളര്‍ന്നുപോയി മനോജ്. പക്ഷേ മാലിന്യമായി മാറ്റിയിട്ട പഴയ ടയര്‍, ഇതാ ഞാനാണ് നിങ്ങളുെട പുതിയ ജീവിതമാര്‍ഗ്ഗമെന്ന് പറയുന്നത് പോലെ മനോജിന് തോന്നി.
പിന്നെ ഒട്ടും താമസിച്ചില്ല, ആക്രിയാക്കി കൊടുക്കാന്‍ ഇട്ടിരുന്ന ടയര്‍ സുന്ദരന്‍ ചെടിച്ചട്ടിയായി. ആ ചട്ടിയില്‍ പ്രതീക്ഷയുടെ പൂ വിരിയാനും തുടങ്ങി. ഏഴുവര്‍ഷം ടയറുമായി ബന്ധപ്പെട്ട ജോലിചെയ്തിരുന്നതാണ് മനോജ്.
അഞ്ച് സെന്റ് സ്ഥലത്തെ വീട്ടില്‍ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാര്‍ പുതുവഴി തേടിയ കറിക്കാട്ടൂര്‍ ആഞ്ഞിലിമൂടിനു സമീപം കാട്ടുപാലത്ത് മനോജിന്റെ മനസ്സിലുദിച്ച ആശയം ഹിറ്റായി. പഴയ ടയറുകള്‍ കത്തിച്ചുകളയാതെ എങ്ങനെ ഉപയോഗിക്കാമെന്ന് പരീക്ഷിച്ചറിഞ്ഞു.
വീടിനുസമീപം കൂട്ടിയിട്ടിരുന്ന ടയറുകള്‍ ഉളി ഉപയോഗിച്ച് മുറിച്ചു. കരകൗശലപ്പണികള്‍ ചെയ്ത് ഒട്ടിച്ച് പെയിന്റ് ചെയ്ത് ചെറിയ ചെടിച്ചട്ടികളാക്കി. ഇത് റോഡ് സൈഡില്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട് വഴിയാത്രക്കാര്‍ എത്താന്‍ തുടങ്ങി.
ചെറിയ ടയറുകളാണങ്കില്‍ നാല് പൂച്ചട്ടിയാകും. പെയിന്റിങ് പിന്നീട് നടത്തും. വീടിനോട് ചേര്‍ന്ന് സംസ്ഥാനപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ടയറുകള്‍ മാറാന്‍ വാഹനങ്ങള്‍ എത്തുന്നത് കുറവാണെങ്കിലും പൂച്ചട്ടികള്‍ കാണാനും വാങ്ങാനും ആളുകള്‍ എത്തുന്ന സന്തോഷത്തിലാണ് മനോജ്.
Content Highlights: Manoj Making Flower Pot Using Old Tyre
Content Highlights: