കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിന് 'ത്രീ-വീലർ' മരുന്ന്; ചരക്കുനീക്കത്തിൽ ഓട്ടോറിക്ഷകളുടെ പങ്ക്

കൊച്ചിയിലെ ഇടുങ്ങിയ നഗരവീഥികളിലൂടെ വലിയൊരു മിനി ട്രക്ക് ചരക്കുമായി നീങ്ങുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇന്ന് സ്ഥിരം കാഴ്ചയാണ്. തുണിത്തരങ്ങളോ മരുന്നുകളോ അടങ്ങിയ ചെറിയ പാഴ്സലുകൾ നഗരത്തിന്റെ ഉൾഭാഗങ്ങളിലെ കടകളിൽ എത്തിക്കാൻ ഇത്തരം വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് സമയനഷ്ടത്തിനും ഇന്ധനനഷ്ടത്തിനും പുറമെ നഗരത്തെ ശ്വാസംമുട്ടിക്കുക കൂടിയാണ് ചെയ്യുന്നത്.
2047-ഓടെ 88 ലക്ഷം കോടി രൂപയുടെ (1 ട്രില്യൺ യു.എസ്. ഡോളർ) സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാൻ കേരളം ചുവടുവെക്കുമ്പോൾ, സംസ്ഥാന ഭരണകൂടം അഭിമുഖീകരിക്കുന്ന കാതലായ ഒരു ചോദ്യമുണ്ട്: നമ്മുടെ ചരക്കുകൾ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് ആരാണ്? തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക ഇടനാഴികൾ, വെയർഹൗസിങ് എന്നിവയ്ക്ക് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് സംസ്ഥാനത്തിന്റെ നിലവിലെ നയങ്ങൾ. എന്നാൽ, ഈ വമ്പൻ വിതരണശൃംഖലയിലെ ഏറ്റവും ബലഹീനമായ കണ്ണി തുറമുഖ കവാടങ്ങളിലോ ഹൈവേകളിലോ അല്ല; മറിച്ച് നമ്മുടെ തിരക്കേറിയ നഗരവീഥികളിലാണ്. നഗരങ്ങളിലെ ചരക്കുനീക്കത്തിന്റെ അവസാനഘട്ടം (ലാസ്റ്റ്-മൈൽ ഡെലിവറി) ഇപ്പോഴും ആസൂത്രണമില്ലാത്തതും മന്ദഗതിയിലുള്ളതും ചെലവേറിയതുമായി തുടരുകയാണ്.
Content Highlights: Implementing a dual-use policy that allows Kochi's extensive autorickshaw network to handle urban last-mile freight delivery can effectively reduce traffic congestion caused by mini trucks while boosting eco-friendly logistics and driver incomes.