വെർട്യൂസിനും ടിഗ്വാനും ഇനി 1.5 TSI മാനുവൽ ഇല്ല; ഇന്ത്യയിൽ നിർത്തലാക്കിയെന്ന് ഫോക്‌സ്‌വാഗൺ

#Auto News
photo:Volkswagen India
photo:Volkswagen India

വെർട്യൂസ്, ടിഗ്വാൻ മോഡലുകളിലെ 1.5 ലിറ്റർ ടർബോ പെട്രോൾ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കി ഫോക്‌സ്‌വാഗൺ. ഇതോടെ, വെർട്യൂസ് സെഡാനും ടിഗ്വാൻ എസ്‌യുവിയും 1.5 ലിറ്റർ ടർബോ പെട്രോളിൽ 7-സ്പീഡ് DSG ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ.

ഫോക്‌സ്‌വാഗൺ വെർട്യൂസ് | Photo: Volkswagen

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഒഴിവാക്കിയതോടെ ഇരു മോഡലുകളുടേയും 1.5 TSI വേരിയന്റുകളിൽ 7-സ്പീഡ് DSG ട്രാൻസ്മിഷൻ മാത്രമാണുള്ളത്. മാനുവൽ ഓപ്ഷനുകൾ നിർത്തലാക്കുന്നതിന് മുൻപ്, വെർട്യൂസ് 1.5 TSI മാനുവലിന് 17.09 ലക്ഷം രൂപയും ടിഗ്വാന് 17.04 ലക്ഷം രൂപയുമായിരുന്നു പ്രാരംഭ വില.

വെർട്യൂസ്, ടിഗ്വാൻ 1.5 TSI എന്നിവയുടെ ജിടി പ്ലസ് ക്രാം DCT മോഡലുകൾക്ക് യഥാക്രമം 18.80 ലക്ഷം, 18.95 ലക്ഷം രൂപ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. ജിടി പ്ലസ് സ്പോർട് DCT മോഡലുകൾക്ക് യഥാക്രമം 19 ലക്ഷം, 19.19 ലക്ഷം എന്നിങ്ങനെയാണ് വില. മാനുവൽ, DCT വേരിയന്റുകളിൽ 150 hp കരുത്തും 250 Nm ടോർക്കും നൽകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.

ഫോക്‌സ്‌വാഗൺ ടിഗ്വാൻ | Photo: Volkswagen

അതേസമയം, മാനുവൽ ട്രാൻസ്മിഷൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വെർട്യൂസ്, ടിഗ്വാൻ എന്നിവയുടെ 1.0 ലിറ്റർ TSI വേരിയന്റുകൾ ഇപ്പോഴും ലഭ്യമാണ്. ഈ എൻജിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വിപണിയിലുണ്ട്. ഇത് 115 എച്ച്പി കരുത്തും 178 എൻഎം ടോർക്കും നൽകുന്നു. വെർട്യൂസിന്റെ 1.0 ലിറ്റർ TSI വേരിയന്റിന് 10.49 ലക്ഷം രൂപയും ടിഗ്വാന് 10.58 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

Content Highlights: Volkswagen India removes manual transmission from Virtus & Taigun 1.5 TSI variants. Both models now exclusively available with 7-speed DSG. Learn more about price changes.