ഇന്ത്യയിൽ 'ഗിയർ മാറ്റാൻ' സ്കോഡ; കൂടുതൽ കാറുകൾ വിപണിയിലേക്ക്, ഷോറൂം ശൃംഖല വിപുലീകരിക്കും

സ്‌കോഡ കൈലാഖ് | Photo: Skoda India
സ്‌കോഡ കൈലാഖ് | Photo: Skoda India

കൊച്ചി: ആഗോളതലത്തിൽ 135 വർഷവും ഇന്ത്യയിൽ 25 വർഷവും പൂർത്തിയാക്കുന്ന സ്കോഡ കൂടുതൽ ഷോറൂമുകൾ തുറന്ന് ഇന്ത്യയിൽ ബ്രാൻഡ് സാന്നിധ്യം ശക്തമാക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട കൂടുതൽ കാറുകൾ വിപണിയിലെത്തിക്കാനും ലക്ഷ്യമിടുന്നതായി സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു.

എല്ലാവർക്കും അനുയോജ്യമായ ഒരു സ്പോർട്സ് യൂട്ടിലിറ്റി വാഹനവും (എസ്‌യുവി) കൂടുതൽ സെഡാനുകളുമാണ് പുതിയ ഉത്പന്ന നിരയിലുള്ളത്. കൈലാഖ്, കുഷാഖ്, കോഡിയാക്‌ എന്നിങ്ങനെ ശക്തമായ എസ്‌യുവി നിര ഇപ്പോൾത്തന്നെ കമ്പനിക്കുണ്ട്. സ്ലാവിയയിൽനിന്ന് ആവേശമുൾക്കൊണ്ട് പുതിയ സെഡാനായ ‘ഗ്ലോബൽ ഐക്കൺ’ ഉടൻ വിപണിയിലെത്തും.

യൂറോപ്പിനു പുറത്ത് സ്കോഡയുടെ ഏറ്റവും പ്രധാന വിപണിയാണ് ഇന്ത്യ. ഇപ്പോൾ 165 നഗരങ്ങളിലാണ് ഔട്ട്‌ലെറ്റുകളുള്ളത്. ഇത് ഈ വർഷാവസാനത്തോടെ 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഔട്ട്‍‌ലെറ്റുകളുടെ എണ്ണമാകട്ടെ, 290-ൽനിന്ന് 350-ലെത്തിക്കും.

Content Highlights: Skoda to expand product range and showroom network