അഭിപ്രായ സ്വാതന്ത്ര്യമുള്ള പങ്കാളിയാകണം, സഹകരണം ഈ വർഷം; ഇന്ത്യയിൽ പങ്കാളിയെ തേടുന്നതിൽ സ്‌കോഡ

#Auto Desk
Representational Image
Representational Image

ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശിക വിപണിയിൽ നിന്നുള്ള പങ്കാളികളെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ തേടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ മുമ്പുതന്നെ പുറത്തുവന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് സ്‌കോഡയുടെ ആഗോള സിഇഒ ആയ ക്ലോസ് സെൽമർ. ഈ വർഷം തന്നെ ഇന്ത്യയിൽ നിന്നുള്ള പങ്കാളികളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

സ്‌കോഡയുടെ സഹകരിക്കുന്ന പങ്കാളികളെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ അടിത്തറയുള്ള കമ്പനിയുമായി സഹകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരത്തിലുള്ള പങ്കാളിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിലെ ഞങ്ങളുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകാൻ സാധിക്കുമെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നാണ് ക്ലോസ് സെൽമർ പറയുന്നത്.

ഒരു ദീർഘകാല സഹകരണം പ്രതീക്ഷിക്കുന്നതിനാൽ തന്നെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ സ്‌കോഡ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. വ്യക്തമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള കമ്പനിയെ ആണ് ആവശ്യം. നിങ്ങൾ ജീവിതകാലത്തേക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തിനാണ് ഒരുമിച്ച് പോകുന്നതെന്ന് വ്യക്തമായ ധാരണയും ആവശ്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഫോക്‌സ്‌വാഗൺ, സ്‌കോഡ എന്നീ കമ്പനികളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ എന്ന കമ്പനിയും ജെഎസ്ഡബ്ല്യു ഗ്രൂപ്പും ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള ചർച്ചകളിലാണെന്ന് മുമ്പ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്‌കോഡ സ്ലാവിയയുടെ പുതിയ മോഡൽ അവതരണത്തിന്റെ പശ്ചാത്തലത്തിൽ സെൽമർ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യൻ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് രണ്ട് ബില്ല്യൺ യൂറോയുടെ നിക്ഷേപം ഇന്ത്യയിൽ നടത്താനൊരുങ്ങുന്നുവെന്ന് ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ സിംഹഭാഗവും ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമായ ഇന്ത്യ മെയിൻ പ്ലാറ്റ്‌ഫോമിന്റെ (ഐ.എം.പി) നിർമാണം ലക്ഷ്യമിട്ടായിരിക്കും നടത്തുക. ചൈന മെയിൻ പ്ലാറ്റ്‌ഫോമിനെ ഇന്ത്യയുടെ നിയമത്തിലും മറ്റും അനുസൃതമായ രീതിയിൽ മാറ്റിയാണ് ഐ.എം.പി ഒരുങ്ങുന്നത്.

Source

Content Highlights: Skoda global CEO Klaus Zellmer confirms the search for a local Indian partner., Aims for a long-term collaboration with a company having strong market presence and independent views., Volkswagen Group plans significant investment in India focusing on electric vehicle platforms.