'ചെറിയ വലിയ സന്തോഷം'; മകന് പുത്തൻ കാർ സമ്മാനിച്ച് ഷാഫി കൊല്ലം

photo:shafikollamofficial/facebook
photo:shafikollamofficial/facebook

കന് പുത്തൻ കാർ സമ്മാനിച്ച് ഗായകൻ ഷാഫി കൊല്ലം. മാരുതി സുസുക്കിയുടെ സൂപ്പർഹിറ്റ് മോഡൽ ഫ്രോങ്സാണ് മകൻ ഷഹബാസിനായി താരം വാങ്ങിനൽകിയത്. ഷോറൂമിൽനിന്ന് കുടുംബസമേതം വാഹനം സ്വീകരിക്കുന്ന ചിത്രങ്ങൾ ഷാഫി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. 

'ചെറിയ വലിയ സന്തോഷം, ഷഹബാസിന് ചെറിയൊരു കാറ് വാങ്ങിക്കൊടുത്തതിന്റെ വലിയ സന്തോഷത്തിൽ ഞാനും ഫാമിലിയും' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ ചിത്രങ്ങൾ ഷെയർ ചെയ്തത്. വാഹനത്തിന്റെ ബ്ലൂയിഷ് ബ്ലാക്ക് നിറമാണ് താരം മകനായി സ്വന്തമാക്കിയത് എന്നാണ് ചിത്രങ്ങൾ തെളിയിക്കുന്നത്. എന്നാൽ വേരിയന്റ് ഏതാണെന്ന് വ്യക്തമല്ല.  

നിര്‍മാതാക്കളുടെ പോലും പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് വിപണിയില്‍ നേട്ടമുണ്ടാക്കിയ വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്‌സ്. ഇന്ത്യയിലെ വാഹനവിപണിയില്‍ അതിവേഗം ശ്രദ്ധനേടാൻ ഈ മോഡലിനായി. 89.73 പിഎസ് പവറും 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ-വിവിടി പെട്രോൾ, 100.06 പിഎസ് പവറും 147.6 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് വിപണിയിലെത്തുന്നത്. 

1.2 ലിറ്റർ എൻജിൻ ഓപ്ഷനിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുകളാണ് ഉള്ളത്. 1.0 ലിറ്റർ എൻജിന് 5-സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കും. 1.2 ലിറ്റർ എൻജിനിൽ 5സ്പീഡ് മാനുവൽ ഉള്ള സിഎൻജി ഓപ്ഷനും ഉണ്ട്. 77.5 പിഎസ് പവറും 98.5 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കും. 

7.54 ലക്ഷം രൂപ മുതൽ 13.04 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, കിയ സിറോസ്, സ്കോഡ കൈലാഖ് എന്നിവയാണ് പ്രധാന എതിരാളികൾ. 
 
 

Content Highlights: Shafi Kollam gifts new car for his son