അഞ്ച്‌ ലക്ഷം വാഹനങ്ങൾ വിറ്റ് നിസാൻ

photo:AP
photo:AP

കൊച്ചി: ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ ആഭ്യന്തരവിപണിയിൽ അഞ്ച് ലക്ഷം വാഹനങ്ങൾ വിറ്റഴിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇതിനകം 5,13,241 വാഹനങ്ങളാണ് കമ്പനി രാജ്യത്ത് വിൽപ്പന നടത്തിയത്.

2010 മുതലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.നവംബറിൽ 9,040 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 62 ശതമാനം വർധനയാണ്.
 

Content Highlights: Nissan sold five lakh vehicles