'വിവാഹവാർഷിക ആശംസകൾ'; ഭാര്യയ്ക്ക് Golf GTI സമ്മാനിച്ച് MyG ഉടമ എ.കെ.ഷാജി |VIDEO

ബിസിനസുകാർ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിലകൂടിയ വാഹനങ്ങൾ സമ്മാനിച്ചാണ് വിശേഷ ദിവസങ്ങൾ ആഘോഷിക്കാറ്. അത്തരത്തിലൊരു ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുൻനിരക്കാരായ MyG-യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി, വിവാഹ വാർഷികത്തിൽ പ്രിയ പത്നിക്ക് പുത്തൻ ഫോക്സ്‍വാഗൺ ഗോൾഫ് ജിടിഐ ആണ് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്.
'നമ്മൾ കണ്ടുമുട്ടിയ ദിവസം മുതൽ ഇനി മുന്നോട്ടും നീയാണെന്റെ ഏറ്റവും വലിയ അനുഗ്രഹം. വിവാഹവാർഷികാശംസകൾ, ഹാജു. നീ എനിക്ക് നൽകിയ അനന്തമായ സ്നേഹത്തിന് ഈ സമ്മാനം ഒരു ചെറിയ അടയാളം മാത്രം. എന്നെന്നും ഒരുമിച്ച് മുന്നോട്ട്,' എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഡീലർഷിപ്പിൽനിന്ന് വീട്ടിലെത്തിച്ചു നൽകിയ വാഹനം ഷാജിയും കുടുംബവും ചേർന്നാണ് സ്വീകരിച്ചത്. ചുവപ്പ് നിറത്തിലുള്ള ഗോൾഫാണ് ജീവിതപങ്കാളിക്ക് അദ്ദേഹം കൈമാറിയത്.
ഗോള്‍ഫ് ജിടിഐ
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. 52.99 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. ഗോള്‍ഫ് ജിടിഐയുടെ 250 യൂണിറ്റാണ് ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നതെങ്കിലും ആദ്യ ബാച്ചില്‍ 150 എണ്ണം മാത്രമാണ് എത്തിയിട്ടുള്ളത്. ഇവയെല്ലാം ഇതിനോടകം വിറ്റുതീര്‍ന്നു.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ വേണ്ടത് 5.9 സെക്കന്റാണ്.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫ്രന്‍ഷന്‍ ലോക്ക് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷൻ, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്‌സ്വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ലുമിനേറ്റിങ് എലമെന്റുകള്‍ എന്നിവ പ്രത്യേകതകളാണ്.
15 ഇഞ്ച് ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ജിടിഐ സ്‌പെക് സ്റ്റിയറിങ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്‌ഹോള്‍സ്ട്രി തുടങ്ങിയവയാണ് ഇന്റീരിയറിലെ സവിശേഷതകൾ.
Content Highlights: MyG owner A.K. Shaji surprised his wife with a brand new Volkswagen Golf GTI for their wedding anniv