ഇതാണ് ശരിക്കും SUV! മജസ്റ്റർ ഇന്ത്യയിലെത്തി, എതിരാളികളെ വിറപ്പിച്ച് MG

#Auto Desk

പ്രീമിയം ഫുൾ സൈസ് എസ്‌യുവിയായ മജസ്റ്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് എംജി മോട്ടോർ. പ്രീമിയം ഫീച്ചറുകളും കിടിലൻ ഡിസൈൻ രീതികളുമാണ് വാഹനത്തിന്റെ പ്രത്യേകത. വലിയ ബോക്‌സി എസ്‌യുവി ലുക്കാണുള്ളത്. മജസ്റ്ററിന്റെ രൂപഭാവം ഗ്ലോസ്റ്ററിനോട് ഏറെകുറെ സമാനമാണ്.

ബോണറ്റിന്റെ താഴെയായി എൽഇഡി ഡിആർഎല്ലുകൾ സ്ഥാനംപിടിച്ചിരിക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനാണ് എസ്‌യുവിയിൽ വരുന്നത്. ഡയമണ്ട് കട്ട് 5 സ്പോക് 19 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഗ്ലോസ്ബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റ് നൽകിയ റിയർ ബമ്പർ എന്നിവയും എക്സ്റ്റീരിയർ ഭംഗി കൂട്ടുന്നു.

ഇന്റീരിയറും മനോഹരമാണ്. വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലസ് ഫോൺ ചാർജർ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ടെയിൽഗേറ്റ്, 12 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണുള്ളത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 അഡാസ് ഫീച്ചറുകൾ തുടങ്ങിയവ സുരക്ഷ ഉറപ്പാക്കുന്നു.

സിംഗിൾ ടർബോയിലും ട്വിൻ-ടർബോ പതിപ്പിലും വരുന്ന 2.0 ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഇത് യോജിപ്പിച്ചിരിക്കുന്നത്. 4X2, 4x4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: MG Motor launches the premium full-size Majester SUV in India. Discover its bold design, luxurious interior, advanced safety features, and powerful diesel engine. Learn more!