മെഴ്സിഡസ് ബെന്‍സ് ജി.എല്‍.ഇ. ലോങ് വീല്‍ ബേസ് ഇന്ത്യയില്‍; വില 73.70 ലക്ഷം മുതല്‍

Image Courtesy: Team BHP
Image Courtesy: Team BHP

ഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ പുതിയ എസ്.യു.വി.യായ 'ജി.എല്‍.ഇ.' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി.എല്‍.ഇ 300d, 400d ഹിപ്പ്‌ഹോപ്പ് എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. 300d-ക്ക് 73.70 ലക്ഷം രൂപയും 400d ഹിപ്പ് ഹോപ്പിന് 1.25 കോടി രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. ഈ വര്‍ഷം പകുതിയോടെ ഈ വാഹനം നിരത്തുകളിലെത്തും.

2018-ല്‍ പാരീസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ജിഎല്‍ഇയുടെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. മെഴ്‌സിഡസിന്റെ ആഡംബര പിക്ക് അപ്പ് മോഡലായ എക്‌സ്-ക്ലാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ ശൈലിയിലാണ് ജിഎല്‍ഇ ഒരുങ്ങിയിരിക്കുന്നത്. ഒക്ടാഗോണല്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള മസ്‌കുലര്‍ ബമ്പര്‍, ഐബ്രോ ഷേപ്പിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് ജിഎല്‍ഇയെ സ്റ്റൈലിഷാക്കുന്നത്. 

ജിഎല്‍ഇയുടെ ലോങ് വീല്‍ ബേസ് പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ 80 എംഎം ബീല്‍ ബേസ് ഉയര്‍ന്നിട്ടുണ്ട്. 300d-യില്‍ 19 ഇഞ്ച് അലോയി വീലും 400d-യില്‍ 20 ഇഞ്ച് അലോയി വീലുകളുമാണ് നല്‍കിയിട്ടുള്ളത്. പുതുക്കിപ്പണിത എല്‍ഇഡി ടെയ്ല്‍ ലൈറ്റുകളാണ് ഇതിലുള്ളത്. ഡ്യുവല്‍ ടോണാണ് പിന്നിലെ ബമ്പര്‍, ക്രാം കവറിങ്ങ് നല്‍കിയുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ് പിന്‍വശത്തെ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്. 

ഇന്റീരിയറില്‍ ഫീച്ചറുകളും സൗകര്യങ്ങളും കൂടിയിട്ടുണ്ട്. രണ്ടാംനിര യാത്രക്കാര്‍ക്കുള്ള ലെഗ്‌റൂം 69 എംഎം കൂടിയിട്ടുണ്ട്. എസ്-ക്ലാസിലേതിന് സമാനമായ ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളുമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. 

പനോരമിക് സണ്‍റൂഫ്, ഫുള്‍ എല്‍ഇഡി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റുകള്‍ എന്നിവ ഈ വാഹനത്തിന് കൂടുതല്‍ ആഡംബര സ്വഭാവം നല്‍കുന്നുണ്ട്. ഇതിനൊപ്പം, ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ മറ്റ് സാങ്കേതികവിദ്യകളും ഇതിലുണ്ട്.

ജിഎല്‍ഇ 300d-യില്‍ ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 241 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്ഡ 7.2 സെക്കന്റ് സമയമാണ് വേണ്ടത്. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ജിഎല്‍ഇ400-ല്‍ നല്‍കിയിട്ടുള്ളത്. 325 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിന്‍ 5.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Content Highlights: Mercedes-Benz GLE LWB Launched In India

Content Highlights: