മൈലേജ് 31.2 കിലോമീറ്റര്‍, വില 4.84 ലക്ഷം രൂപ; മാരുതി എസ്-പ്രെസോ സിഎന്‍ജി എത്തി
ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ വിലയും ഉറപ്പാക്കി മാരുതിയുടെ മിനി എസ്‌യുവി മോഡലായ എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ചു. LXi, LXi(O), VXi, VXi(O) എന്നീ നാല് വേരിയന്റുകളില്‍ നിരത്തിലെത്തുന്ന സിഎന്‍ജി എസ്-പ്രെസോയ്ക്ക് 4.84 ലക്ഷം രൂപ മുതല്‍ 5.13 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 31.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ മോഡലിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
ബിഎസ്-6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ സിഎന്‍ജി കിറ്റ് നല്‍കിയാണ് ഈ പതിപ്പ് എത്തിയിരിക്കുന്നത്. ഡ്യുവല്‍ ഇന്റര്‍ഡിപ്പന്‍ഡന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ഇന്റലിജെന്റ് ഇൻജക്ഷന്‍ സിസ്റ്റം തുടങ്ങിയ സാങ്കേതികവിദ്യകള്‍ നല്‍കിയുള്ള എന്‍ജിന്‍ 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.
സിഎന്‍ജിയിലേക്ക് മാറിയതൊഴിച്ചാല്‍ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്‌സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്.യു.വികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ചെറുതാണെങ്കിലും ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എസ്-പ്രെസോയുടെ ഹൈലൈറ്റ്.
ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ഡാഷ്‌ബോര്‍ഡില്‍ ഇടംപിടിച്ചു. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവ അകത്തളത്തുണ്ട്. ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ സ്റ്റിയറിങ് വീലിന് പിന്നില്‍നിന്ന് മാറി ഡാഷ്‌ബോര്‍ഡിന് നടുവിലാണ്. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്.
Content Highlights: Maruti Suzuki Ignis CNG Launched In India
Content Highlights: