മാരുതി ഈക്കോയുടെ കുതിപ്പ് ഒരു പതിറ്റാണ്ട് പിന്നിടുന്നു; നിരത്തിലെത്തിയത് ഏഴ് ലക്ഷം യൂണിറ്റ്

ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതിയില്‍നിന്ന് നിരത്തുകളിലെത്തിയിട്ടുള്ള വാന്‍ മോഡലായ ഈക്കോയുടെ കുതിപ്പ് ഒരു പതിറ്റാണ്ട് പിന്നിടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഏഴ് ലക്ഷം യൂണിറ്റാണ് നിരത്തുകളിലെത്തിയിട്ടുള്ളത്. ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കൈയാളുന്നത് മാരുതി ഈക്കോയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ മറ്റ് വാനുകളെ അപേക്ഷിച്ച് കൂടുതല്‍ യാത്രാസുഖം നല്‍കുന്ന മോഡലാണ് ഈക്കോയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇക്കോയുടെ ഉടമകളില്‍ 66 ശതമാനം ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഈക്കോയെന്നുമാണ് മാരുതിയുടെ വാദം. 2019-20 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന 10 വാഹനങ്ങളില്‍ ഈക്കോയും സ്ഥാനം പിടിച്ചിരുന്നു.
സ്ഥലസൗകര്യം, ആകര്‍ഷകമായ ഡിസൈന്‍, മികച്ച കരുത്ത് തുടങ്ങിയ സവിശേഷതകള്‍ കൊണ്ടാണ് ഈക്കോ ജനപ്രിയമായത്. സ്വന്തമായ ഉപയോഗങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയില്‍ ഈക്കോ എത്തുന്നുണ്ട്. 5 സീറ്റ് , 7 സീറ്റ്, കാര്‍ഗോ, ആംബുലന്‍സ് എന്നിങ്ങനെ 12 വേരിയന്റുകളിലാണ് ഈക്കോ വാന്‍ മാരുതി നിരത്തുകളിലെത്തിക്കുന്നത്.
വാന്‍ ശ്രേണിയില്‍ മികച്ച സുരക്ഷയൊരുക്കുന്ന വാഹനമെന്ന ഖ്യാതിയും ഈക്കോയ്ക്കുണ്ട്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍, ഡ്രൈവര്‍, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ സന്നാഹങ്ങളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 73 പിഎസ് പവറും 98 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഇന്ത്യയുടെ ഗ്രീന്‍ മൊബിലിറ്റ് ഉദ്യമത്തിന്റെ ഭാഗമായി സിഎന്‍ജി എന്‍ജിനിലും ഈക്കോ എത്തുന്നുണ്ട്. 3.9 ലക്ഷം മുതല്‍ 5.05 ലക്ഷം രൂപ വരെയാണ് ഈക്കോയുടെ എക്‌സ്‌ഷോറും വില.
Content Highlights: Maruti Suzuki Eeco Celebrates 10 Years On Road; 7 Lakhs Units Sold
Content Highlights: