പുത്തൻ ലുക്കിൽ മാരുതി സുസുക്കി ബലേനോ ഫെയ്സ്‌ലിഫ്റ്റ്; പ്രാരംഭ വില 6.09 ലക്ഷം രൂപ മുതൽ

ന്യൂഡൽഹി: ഇന്ത്യയിലെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുതിയ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് മാരുതി സുസുക്കി വിപണിയിലിറക്കി. 6.09 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. അത്യാധുനിക ഫീച്ചറുകളും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുമായാണ് പുതിയ മോഡൽ എത്തുന്നത്.
കൂടുതൽ ഇന്റീരിയർ-സേഫ്റ്റി ഫീച്ചറുകൾ, പുതിയ പെട്രോൾ എഞ്ചിൻ എന്നിവയാണ് പ്രധാന ആകർഷണം. വാഹനത്തിന്റെ മുൻവശത്തെ ഡിസൈനിൽ വൻ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിപ്പണിത ബമ്പറുകൾ, പുതിയ ഡിസൈനിലുള്ള എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, പുത്തൻ അലോയ് വീലുകൾ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത അഡാസ് സാങ്കേതികവിദ്യയാണ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ആദ്യമായാണ് ലെവൽ-2 അഡാസ് സുരക്ഷാ സംവിധാനങ്ങളോടെ പുതിയ ബലീനോ എത്തുന്നത്. ആറ് എയർ ബാഗ് സ്റ്റാൻഡേർഡ് ഫീച്ചറായും നൽകിയിട്ടുണ്ട്.
വലിയ 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവ പുതിയ പതിപ്പിലുണ്ട്. 360 വ്യൂ ക്യാമറയും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കളർ പാറ്റേണിലും മാറ്റം വന്നിട്ടുണ്ട്. 1.2 ലിറ്റർ 3-സിലിണ്ടർ നാച്വറൽ ആസ്ഫിറേറ്റഡ് പെട്രോൾ സെഡ് സീരിസ് എഞ്ചിനാണ് വാഹനത്തിൽ നൽകുന്നത്.
Content Highlights: Starting ex-showroom price of Rs 6.09 lakh., First-time introduction of CNG with AMT gearbox option., Advanced features include a 10.1-inch touchscreen and ventilated front seats., Powered by a 1.2-litre K-series petrol engine.