അഡാസ് തുണച്ചു, രണ്ടാം വരവിലും കിയയുടെ ഭാഗ്യനക്ഷത്രമായി സെല്‍റ്റോസ് എസ്.യു.വി.

ഇന്ത്യന്‍ നിരത്തുകളിലെ വാഹനങ്ങളില്‍ ഹെയ്‌റ്റേഴ്‌സില്ലാത്ത ചുരുക്കം ചില വാഹനങ്ങളില്‍ ഒന്ന് കിയയുടെ സെല്‍റ്റോസ് എന്ന മിഡ്‌സൈസ് എസ്.യു.വിയായിരിക്കും. ആദ്യമോഡല്‍ എത്തി നേടിയ വിജയം ആവര്‍ത്തിക്കുകയാണ് അടുത്തിടെ വിപണിയില്‍ എത്തിയ സെല്‍റ്റോസിന്റെ പുതിയ മോഡലും. ആദ്യ മോഡല്‍ അഞ്ച് ലക്ഷം യൂണിറ്റ് എന്ന വലിയ വില്‍പ്പന നേടിയാണ് റെക്കോഡ് ഇട്ടതെങ്കില്‍ രണ്ടാമന്‍ എത്തി മാസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് 50,000 ബുക്കിങ്ങുകളാണ്.
ഇക്കഴിഞ്ഞ ജൂലായ് 14-നാണ് 2023 കിയ സെല്‍റ്റോസിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. അതേമാസം 21-ാം തീയതിനാണ് ഈ വാഹനത്തിന്റെ വില പ്രഖ്യാപിച്ചത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സെല്‍റ്റോസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റിനാണ് കൂടുതല്‍ ബുക്കിങ്ങ്. റിപ്പോര്‍ട്ട് അുസരിച്ച് മൊത്ത ബുക്കിങ്ങില്‍ 77 ശതമാനം ഉയര്‍ന്ന വേരിയന്റിനാണ് ലഭിച്ചിട്ടുള്ളത്. 47 ശതമാനം ആളുകള്‍ അഡാസ് ഫീച്ചറുള്ള വാഹനത്തിനും 40 ശതമാനം ഉപയോക്താക്കള്‍ ഡീസല്‍ മോഡലുമാണ് ബുക്ക് ചെയ്തിട്ടുള്ളത്.
ബുക്കിങ്ങ് തുറന്ന് ആദ്യമാസം തന്നെ മികച്ച പ്രതികരണമാണ് പുതിയ സെല്‍റ്റോസിന് ലഭിച്ചത്. 31,716 പേരാണ് പ്രാഥമിക ഘട്ടത്തില്‍ ഈ വാഹനം ബുക്കുചെയ്തത്. രണ്ട് മാസമായതോടെ ഇത് 50,000 കടക്കുകയായിരുന്നു. കിയ ബ്രാന്റിന് കീഴില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനവും സെല്‍റ്റോസാണ്. 5,47,000 യൂണിറ്റ് സെല്‍റ്റോസാണ് 2019 മുതല്‍ വിറ്റഴിച്ചിട്ടുള്ളത്. ഇതില്‍ നാല് ലക്ഷം യൂണിറ്റും ഇന്ത്യന്‍ വിപണിയില്‍ തന്നെ വിറ്റഴിച്ചിട്ടുള്ളവയാണ്.
ടെക്-ലൈന്‍, ജി.ടി.ലൈന്‍, എക്‌സ്-ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനുമൊപ്പം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 18 വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വലിയ ടൈഗര്‍-നോസ് ഗ്രില്ല്, പുതിയ ബമ്പര്‍, 18 ക്രിസ്റ്റല്‍ കട്ട് അലോയി വീല്‍, പുതിയ ലൈറ്റ് യൂണിറ്റ്, രണ്ട് ഗ്ലാസ് പാനലുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയാണ് പുതിയ സെല്‍റ്റോസിലെ പുതുമകള്‍.
രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ സെല്‍റ്റോസ് വിപണിയില്‍ എത്തുന്നത്. 1.5 എന്‍.എ. എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 158 ബി.എച്ച്.പി. പവറും 263 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ആറ് സ്പീഡ് ഐ.എം.ടി. ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
Content Highlights: Kia Seltos achieve 50,000 booking in two months, 2023 kia seltos suv, kia cars