കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വെര്‍ണ വീണ്ടുമെത്തുന്നു; ബുക്കിങ്ങ് ആരംഭിച്ചു

ഹ്യുണ്ടായിയില്‍ ഇത് മുഖം മിനുക്കലിന്റെ കാലമാണ്. ഒട്ടുമിക്ക മോഡലുകളും പുത്തന്‍ ഭാവത്തില്‍ എത്തുകയാണ്. ഇക്കൂട്ടത്തില്‍ വാഹനപ്രേമികളെ ഞെട്ടിക്കുന്ന മാറ്റങ്ങളുമായാണ് ഹ്യുണ്ടായി വെര്‍ണ വരവിനൊരുങ്ങുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പ് തല ബുക്കിങ്ങ് അരംഭിച്ചിട്ടുണ്ട്. 25,000 രൂപയാണ് ബുക്കിങ്ങ് തുക.
ഈ മാസം അവസാനത്തോടെ വെര്‍ണയുടെ മുഖം മിനുക്കിയ പതിപ്പ് നിരത്തുകളിലെത്തും. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ് റാപ്പിഡ് എന്നീ മോഡലുകളോടാണ് വെര്‍ണ ഏറ്റുമുട്ടുന്നത്. ഡിസൈന്‍, അത്യാകര്‍ഷകമായ ഫീച്ചറുകള്‍, ഉയര്‍ന്ന വിശ്വാസ്യത, അത്യാധുനിക ടെക്നോളജി, യൂത്ത്ഫുള്‍ പെര്‍ഫോമന്‍സ് എന്നീ ഘടകങ്ങള്‍ ഒത്തിണങ്ങിയ വാഹനമാണ് ന്യൂ വെര്‍ണ.
എയറോ ഡൈനാമിക് ബോഡിയില്‍ തന്നെയാണ് വെര്‍ണ ഒരുങ്ങിയിരിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ല് കാസ്‌കേഡ് ഡിസൈനിലേക്ക് മാറിയിട്ടുണ്ട്. ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, രൂപമാറ്റം വന്ന ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകള്‍, മസ്‌കുലര്‍ ഭാവം കൈവരിച്ച ബമ്പറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
വെന്യുവിലും എലാന്‍ട്രയിലും നല്‍കിയിട്ടുള്ളതിന് സമാനമായ ബ്ലുലിങ്ക് സംവിധാനമാണ് ഈ വാഹനത്തിന്റെയും ഹൈലൈറ്റ്. സ്മാര്‍ട്ട് വാച്ചിലൂടെയും ബ്ലുലിങ്ക് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 45 കണ്‍ക്ടഡ് ഫീച്ചറുകളാണ് ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് ഫീച്ചറുകള്‍ മുന്‍ മോഡലിലേത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.എസ്.6 ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ വെര്‍ണ ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. എന്‍ജിന്റെ കൂടെ 7 ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 പെട്രോളിന് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 ഡീസല്‍ വിത്ത് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ വാഹനത്തിന് കരുത്തേകുന്നു.
Content Highlights: Hyundai Verna Facelift Model To Be Launch Soon; Booking Open
Content Highlights: