ഹ്യുണ്ടായിയുടെ മുഖം മിനുക്കിയ വെര്‍ണ ഷോറൂമുകളില്‍ എത്തിത്തുടങ്ങി; വില 9.30 ലക്ഷം മുതല്‍

-
-

കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ ഒന്നാം ഘട്ടത്തില്‍ വലിയ ആരവങ്ങളൊന്നുമില്ലാതെ അവതരിപ്പിച്ച വാഹനമാണ് ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ മോഡലായ വെര്‍ണ. അവതണത്തിന് മുമ്പുതന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. ഒടുവില്‍ ലോക്ക് ഡൗണിന് ഇളവുകള്‍ വരുത്തിയതോടെ ഈ വാഹനം ഷോറുമുകളില്‍ എത്തിത്തുടങ്ങി.

കണക്ടഡ് കാര്‍ സംവിധാനം, കാര്യക്ഷമമായ സുരക്ഷ സന്നാഹങ്ങള്‍, പുതിയ എന്‍ജിന്‍ തുടങ്ങി നിരവധി പുതുമകളുമായി S, S+, SX, SX(O), SX(O) ടര്‍ബോ എന്നീ അഞ്ച് വേരിയന്റുകളിലാണ് പുതിയ വെര്‍ണ നിരത്തുകളിലെത്തുന്നത്. 9.30 ലക്ഷം രൂപ മുതല്‍ 13.99 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയെത്തിയ വെര്‍ണയുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ് റാപ്പിഡ് എന്നീ മോഡലുകളോടാണ് വെര്‍ണ ഏറ്റുമുട്ടുന്നത്. ഡിസൈന്‍, അത്യാകര്‍ഷകമായ ഫീച്ചറുകള്‍, ഉയര്‍ന്ന വിശ്വാസ്യത, അത്യാധുനിക ടെക്‌നോളജി, യൂത്ത്ഫുള്‍ പെര്‍ഫോമന്‍സ് എന്നീ ഘടകങ്ങള്‍ ഒത്തിണങ്ങിയ വാഹനമാണ് ന്യൂ വെര്‍ണ.

എയറോ ഡൈനാമിക് ബോഡിയില്‍ തന്നെയാണ് വെര്‍ണ ഒരുങ്ങിയിരിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ല് കാസ്‌കേഡ് ഡിസൈനിലേക്ക് മാറിയിട്ടുണ്ട്. ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള പുതിയ എല്‍ഇഡി ഹെഡ്‌ ലാമ്പ്, രൂപമാറ്റം വന്ന ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകള്‍, മസ്‌കുലര്‍ ഭാവം കൈവരിച്ച ബമ്പറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍;.

വെന്യുവിലും എലാന്‍ട്രയിലും നല്‍കിയിട്ടുള്ളതിന് സമാനമായ ബ്ലുലിങ്ക് സംവിധാനമാണ് ഈ വാഹനത്തിന്റെയും ഹൈലൈറ്റ്. സ്മാര്‍ട്ട് വാച്ചിലൂടെയും ബ്ലുലിങ്ക് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 45 കണ്‍ക്ടഡ് ഫീച്ചറുകളാണ് ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് ഫീച്ചറുകള്‍ മുന്‍ മോഡലിലേത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍;.

ബി.എസ്.6 ഡീസല്‍, പെട്രോള്‍; എന്‍ജിനുകളില്‍ വെര്‍ണ ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. എന്‍ജിന്റെ കൂടെ 7 ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 പെട്രോളിന് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഇന്റലിജന്റ് വേരിയബിള്‍; ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 ഡീസല്‍ വിത്ത് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ വാഹനത്തിന് കരുത്തേകുന്നു.

Content Highlights: Hyundai Verna Facelift Model Reached In Showrooms; Price Starts From 9.30 Lakhs

Content Highlights: