ഹോണ്ടയുടെ സിവിക് ഡീസലിന് കുതിപ്പേകാന്‍ ബിഎസ്-6 ഹൃദയം; വില 20.75 ലക്ഷം മുതല്‍

ഹോണ്ട കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഹോണ്ടയുടെ പത്താം തലമുറ സിവിക്കിലും ബിഎസ്-6 എന്‍ജിന്‍ കരുത്ത്. സിവിക്കിന്റെ ഡീസല്‍ മോഡലാണ് ബിഎസ്-6 എന്‍ജിനില്‍ അവതരിപ്പിച്ചിരിക്കുന്നത്. VX, ZX എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ മോഡലിന് 20.75 ലക്ഷം രൂപ മുതല്‍ 22.35 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.
സിവിക്കില്‍ പ്രവര്‍ത്തിക്കുന്ന 1.6 ലിറ്റര്‍ ഐ-ഡിടിഇസി ഡീസല്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നത്. 118 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സിവികിന്റെ പെട്രോള്‍ മോഡലില്‍ തുടക്കത്തില്‍ തന്നെ ബിഎസ്-6 എന്‍ജിനായിരിന്നു.
ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ബിഎസ്-4 മോഡലിന്റെ പിന്നിലാണ് പുതിയ സിവിക്. ബിഎസ്-4 ഡീസല്‍ എന്‍ജിന്‍ സിവിക് 26.8 കിലോ മീറ്റര്‍ മൈലേജാണ് നല്‍കിയിരുന്നത്. എന്നാല്‍, ബിഎസ്-6 മോഡലിലേക്ക് എത്തിയതോടെ ഇത് 23.9 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പത്താം തലമുറയുടെ അവതരണത്തോടെ ഈ ശ്രേണിയിലെ ബെസ്റ്റ് സെല്ലിങ്ങ് വാഹനമായിരുന്നു സിവിക്.
സ്‌പോര്‍ട്ടി ഭാവം കൈവരിച്ചാണ് പത്താം തലമുറ സിവിക് എത്തിയത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെയും, ബൂട്ട് ഡോറിലേക്ക് നീളുന്ന സിഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, എന്നിവ പിന്‍ഭാഗത്തെയും മനോഹരമാക്കുന്നു.
7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവയാണ് സിവിക്കിന്റെ ഇന്റീരിയറിലെ ഫീച്ചറുകള്‍.
കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് സിവിക്കിന് സുരക്ഷയൊരുക്കുന്നത്.
Content Highlights: Honda Civic Diesel BS-6 Engine Model Launched In India
Content Highlights: