ഉത്സവം കളറാക്കി വാഹന വിപണി, 24 മണിക്കൂറില്‍ വിറ്റത് ഒരുലക്ഷം കാറുകള്‍, പെട്ടിയില്‍ എത്തിയത് 10,000 കോടി രൂപ

മുംബൈ: ഈ വര്‍ഷത്തെ ധന്‍തേരസ് ഷോപ്പിങ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രകാരം, ഇന്ത്യക്കാര്‍ ധന്‍തേരസിനായി ഏകദേശം 1 ലക്ഷം കോടി രൂപ ചെലവഴിച്ചു
ദീപാവലി, ധന്‍തേരസ് ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ വാഹനവിപണിയില്‍ വന്‍കുതിപ്പ്. ചരക്ക്-സേവന നികുതി പരിഷ്‌കരിച്ചതും വാഹന വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഒക്ടോബര്‍ 18, 19 തീയതികളിലായി ധന്‍തേരസിനോടനുബന്ധിച്ച് 24 മണിക്കൂറിനിടെ രാജ്യത്തുവിറ്റത് ഒരുലക്ഷത്തോളം കാറുകളാണ്. ഏകദേശം 8,500 മുതല്‍ 10,000 കോടി രൂപ വരെ വരുന്ന വില്‍പ്പനയാണ് നടന്നിരിക്കുന്നത്.
ഇതുവരെയുള്ളതില്‍ ധന്‍തേരസിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് നടന്നിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സായ് ഗിരിധര്‍ പറഞ്ഞു. ചെറുകാര്‍ വിപണിയില്‍ പുതിയആവേശം പ്രകടമാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി പുതിയകാറുകള്‍ക്ക് ഓര്‍ഡറുകള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്.
Content Highlights: India witnesses record-breaking Dhanteras car sales with 1 lakh vehicles sold in 24 hours, generating ₹10,000 crore. Festival boosts auto market.