ഡീലര്‍ഷിപ്പുകളില്‍ അണിനിരന്ന് ഡാറ്റ്‌സണ്‍ റെഡി-ഗോ; വൈകാതെ നിരത്തുകളിലേക്ക്

കൂടുതല്‍ സ്‌റ്റൈലിഷായി തിരിച്ചെത്താനൊരുങ്ങുന്ന ഡാറ്റ്‌സണ്‍ റെഡി-ഗോ ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങി. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിലെത്തുന്ന റെഡി-ഗോയുടെ ടീസര്‍ അടുത്തിടെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള റെഡി-ഗോയുടെ ചിത്രങ്ങളും പുറത്തുവരുന്നത്.
റെഡി-ഗോയുടെ മിഡ്-സ്‌പെക് വേരിയന്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റില്‍ ഡിആര്‍എല്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു എന്നാല്‍, ചിത്രത്തിലെ വാഹനത്തില്‍ ഡിആര്‍എല്‍ നല്‍കിയിട്ടില്ല. വീതി കുറഞ്ഞ ഹെഡ്‌ലാമ്പ്, ഹണികോംമ്പ് ഡിസൈനിലുള്ള വലിയ ഗ്രില്ല്, ബോണറ്റിന് വശങ്ങളിലെ ബാഡ്ജിങ്ങ് എന്നിവ ചിത്രത്തില്‍ കാണുന്നുണ്ട്.
വശങ്ങളില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ലെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പിന്നില്‍ നേരിയ ഡിസൈന്‍ മാറ്റമുണ്ട്. ടെയ്ല്‍ലാമ്പ്, സ്‌പോര്‍ട്ടി ഭാവമുള്ള റൂഫ് റെയില്‍ എന്നിവയും ഇതിലുണ്ട്. എന്‍ട്രി ലെവല്‍ വാഹനനിരയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ മോഡലായാണ് റെഡിഗോ മടങ്ങിയെത്തുന്നത്.
ഇന്റീരിയറില്‍ ചുരുങ്ങിയ മാറ്റങ്ങള്‍ മാത്രമേ വരുത്തൂവെന്നാണ് വിവരം. ഡാഷ്‌ബോര്‍ഡ് പുതിയ ഡിസൈനിലായിരിക്കും ഒരുങ്ങുക. ഇതിനൊപ്പം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്യുവല്‍ എയര്‍ബാഗും ഈ വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്. സ്റ്റിയറിങ്ങ് വീല്‍, എയര്‍ കണ്ടീഷന്‍ യൂണിറ്റ് എന്നിവ മുന്‍ മോഡലിലേത് തുടരും.
സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി റെഡിഗോയുടെ ബോഡി കൂടുതല്‍ കരുത്തുറ്റതായിട്ടുണ്ടെന്നാണ് സൂചന. ഈ വര്‍ഷം മുതല്‍ ഇന്ത്യയിലെ വാഹനങ്ങളും ക്രാഷ് ടെസ്റ്റിനെ അതിജീവിക്കണമെന്ന നിബന്ധനയുടെ ഭാഗമായാണ് കൂടുതല്‍ കരുത്തുറ്റ ബോഡി ഈ വാഹനത്തില്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഎസ്6 നിലവാരത്തിലുള്ള 0.8, 1.0 ലിറ്റര്‍ എന്‍ജിനുകളിലായിരിക്കും റെഡിഗോ എത്തുക. 1.0 ലിറ്റര്‍ എന്‍ജിന്‍ 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും, 0.8 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തുകളിലെത്തുന്നുണ്ട്.
Content Highlights: Datsun New Redi-Go Reaches In Dealerships
Content Highlights: