പുത്തൻ ലോഗോയുമായി BMW, മാറ്റം സിംപിളാണ്, ബട്ട് പവർഫുൾ

ബിഎംഡബ്ല്യുവിന്റെ പഴയ ലോ​ഗോ (ഇടത്ത്) പുതിയ ലോ​ഗോ (വലത്ത്)
ബിഎംഡബ്ല്യുവിന്റെ പഴയ ലോ​ഗോ (ഇടത്ത്) പുതിയ ലോ​ഗോ (വലത്ത്)

ഒറ്റനോട്ടത്തിൽ മാറ്റമൊന്നുമില്ല. എന്നാൽ, സൂക്ഷിച്ചൊന്നു നോക്കിയാൽ പഴയ ബിഎംഡബ്ല്യു അല്ല എന്ന് പതിയെ മനസ്സിലാകും. പ്രശസ്തമായ ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ ഐഎക്‌സ് 3 അവതരിപ്പിച്ചതിനൊപ്പമാണ് വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ലോഗോയിലും മാറ്റം വരുത്തിയത്.

ലളിതമായ മാറ്റങ്ങളാണ് പുതിയ ലോഗോയിലുള്ളത്. പഴയ ലോഗോയിലെ നീലയെയും വെള്ളയെയും കറുപ്പിൽനിന്ന് വേർതിരിക്കുന്ന ക്രോം വളയം ഒഴിവാക്കി. ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഐഎക്‌സ് 3 ഉൾപ്പെടെ പുതുനിര വാഹനങ്ങളിലായിരിക്കും കമ്പനി പുതിയ ലോഗോ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. പരമ്പരാഗത മോഡലുകളിൽ നിലവിലുള്ള ലോഗോ തന്നെ തുടരും.

Content Highlights: BMW reveals a simplified logo, removing the chrome ring, alongside the iX3 electric car launch at th