കൊക്കിലൊതുങ്ങും BMW; 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിൽ, ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ മോഡൽ

photo: BMW
photo: BMW

ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യൂ തങ്ങളുടെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 2 സീരീസ് ഗ്രാൻ കൂപ്പെ എന്ന മോഡലിന് 46.90 ലക്ഷം രൂപയാണ് പ്രാരംഭ വില. 218 എം സ്പോർട്ട് എന്ന പതിപ്പിനാണ് ഈ വില. സ്പോർട്ട് പ്രോയ്ക്ക് 48.90 ലക്ഷം രൂപയും.

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 156 എച്ച്പി പവറും 230 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് 8.6 സെക്കൻഡ് മതിയാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 230 കിലോമീറ്ററാണ് പരമാവധി വേഗം.

Content Highlights: bmw-2-series-gran-coupe-india-launch