ജനറല്‍ മോട്ടോഴ്സ് പ്ലാന്റില്‍ വെന്റിലേറ്റര്‍ നിര്‍മാണം; ലക്ഷ്യം രണ്ട് ലക്ഷം വെന്റിലേറ്ററുകള്‍
അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന്റെ ഇന്ത്യാനയിലെ കൊക്കോമോ പ്ലാന്റില്‍ കൊറോണ വൈറസ് ബാധിതര്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നു. വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സും മെഡിക്കല്‍ ഉപകരണ കമ്പനിയായ വെന്റെക്കും ചേര്‍ന്ന് പ്രൊജക്ട് വി എന്ന പേരിലാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്.
വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ 95 ശതമാനം ഉപകരണങ്ങളും ജിഎം മോട്ടോഴ്സാണ് വെന്റാക്കിന് നല്‍കുന്നത്. ഇതില്‍ കാറുകളില്‍ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക്സ് പാര്‍ട്സുകളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, അധികമായി വേണ്ട 37-ഓളം പാര്‍ട്സുകള്‍ ഇരുകമ്പനികളും തേടുകയാണെന്ന് ജിഎം മോട്ടോഴ്സ് അറിയിച്ചു.
ഏകദേശം രണ്ട് ലക്ഷം വെന്റിലേറ്റുകള്‍ നിര്‍മിക്കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് ബാധിതര്‍ക്കായി ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ടെസ്ല തുടങ്ങിയവര്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനായി ഇരുകമ്പനികളുടെയും ജീവനക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ മോട്ടോഴ്സിന്റെ പിന്തുണയില്‍ തന്നെ വലിയ വെന്റിലേറ്ററുള് പരമാവധി വേഗത്തില്‍ നിര്‍മിക്കാനും വെന്റാക്ക് ആലോചിക്കുന്നുണ്ടെന്നും ജനറല്‍ മോട്ടോഴ്സ് വക്താവിന്റെ പ്രസ്താവനയില്‍ അറിയിച്ചു.
Source: NDTV Car and Bike
Content Highlights: American Automobile Company General Motors Makes Ventilators
Content Highlights: