മാര്‍പാപ്പയുടെ കൈയൊപ്പുള്ള BMW ബൈക്ക് സ്വന്തമാക്കാം; ലേലം ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

photo:bmwgroup.com
photo:bmwgroup.com

ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ആർ 18 ട്രാൻസ് കോണ്ടിനെന്റൽ സമ്മാനിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് ഡൊയ്ച്ച്ലൻഡ്. മാർപ്പാപ്പയ്ക്കായി പ്രത്യേകം നിർമിച്ച മോഡലാണിത്. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ബൈക്ക് മാർപ്പാപ്പയ്ക്ക് സമ്മാനിച്ചത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ സിഇഒ മാർക്കസ് ഫ്ലാഷിനാണ് വാഹനം ഡെലിവറി സ്വീകരിച്ചത്. പിന്നീട്, ബിഎംഡബ്ല്യു മോട്ടോറാഡ് ജർമനി തലവൻ മൈക്കിൾ സോമർ മാർപ്പാപ്പയ്ക്ക് ബൈക്ക് കൈമാറുകയായിരുന്നു. 

എന്നാൽ, ഈ മോട്ടോർസൈക്കിൾ 2025 ഒക്ടോബറിൽ സോത്ത്ബീസ് വഴി മിസിയോ ഓസ്ട്രിയ ലേലം ചെയ്യും. ലഭിക്കുന്ന വരുമാനം മഡഗാസ്കറിലെ കുട്ടികളുടെ സഹായ പദ്ധതികൾക്കായാണ് ഉപയോഗിക്കുക. വാഹനത്തെ മാർപ്പാപ്പ അംഗീകരിക്കുകയും ആശീർവദിക്കുകയും ചെയ്തതിലൂടെ ഒരു സാധാരണ ആർ 18 ട്രാൻസ് കോണ്ടിനെന്റലിന് അപ്പുറമുള്ള മാനം സ്വാഭാവികമായും ഇതിന് ലഭിക്കും. പാപ്പയുടെ കയ്യൊപ്പും വാഹനത്തിൽ ഉണ്ട്.  

"ആദ്യം രസകരമായ ആശയം പോലെ തോന്നിയത് ഇപ്പോൾ ഒരു വലിയ ചാരിറ്റി ക്യാമ്പയിനായി മാറിയിരിക്കുന്നു. ഞങ്ങളുടെ ആർ18 ട്രാൻസ് കോണ്ടിനെന്റൽ ഉപയോഗിച്ച് മഡഗാസ്കറിലെ കുട്ടികളുടെ സഹായ പദ്ധതികളെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പദ്ധതിയെ പിന്തുണയ്ക്കാൻ സമയം കണ്ടെത്തിയ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കും ഞാൻ നന്ദി പറയുന്നു."ഒരു പ്രസ്താവനയിൽ മാർക്കസ് ഫ്ലാഷ് പറഞ്ഞു. 

ആർ 18 ട്രാൻസ് കോണ്ടിനെന്റൽ

സാങ്കേതികമായി, മാർപ്പാപ്പയ്ക്ക് സമ്മാനിച്ച ഈ ബിഎംഡബ്ല്യു ബൈക്ക് മറ്റേതൊരു ആർ 18 ട്രാൻസ് കോണ്ടിനെന്റലിനും സമാനമാണ്. 91 എച്ച്പി കരുത്തും 158 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1802 സിസി എയർ/ഓയിൽ കൂൾഡ് ബോക്സർ ട്വിൻ എൻജിനാണ് ഇതിലുള്ളത്. ആർ 18 ട്രാൻസ് കോണ്ടിനെന്റലിന്റെ ഇന്ത്യയിലെ പ്രാരംഭ വില ഏകദേശം 32.50 ലക്ഷം രൂപയും യുഎസ്സിൽ 24,395 ഡോളറുമാണ് (ഏകദേശം 21.53 ലക്ഷം രൂപ). എന്നാൽ ഈ പ്രത്യേക മോഡലിന് ഇതിലും ഉയർന്ന വില ലഭിക്കാനാണ് സാധ്യത.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനുമുള്ള 10.25 ഇഞ്ച് ടിഎഫ്ടി കളർ സ്ക്രീൻ വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. ഇന്ധനത്തിന്റെ അളവ്, വേഗത, എൻജിൻ റെവ്സ്, പവർ റിസർവ് എന്നിവ പ്രദർശിപ്പിക്കുന്ന നാല് അനലോഗ് ഡയലുകളും ഇതിലുണ്ട്. ഡൈനാമിക് ക്രൂയിസ് കൺട്രോൾ, കോർണറിങ് ഹെഡ്‌ലാമ്പുകൾ, കീലെസ് ഇഗ്നിഷൻ, സ്റ്റെബിലിറ്റി കൺട്രോൾ, 'റോക്ക്', 'റോൾ' എന്ന് പേരിട്ടിരിക്കുന്ന റൈഡ് മോഡുകൾ എന്നിവയും ഉണ്ട്.

Content Highlights: Pope Francis` signed BMW R 18 Transcontinental to be auctioned for charity supporting children in M