കൊറോണ ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും ഒരുമാസം നീട്ടി നല്‍കി ബെനെലി
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ത്യയിലെ ബെനെലി ബൈക്കുകളുടെ വാറണ്ടിയും സര്‍വീസും ഒരുമാസത്തേക്ക് കൂടി നീട്ടി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും അടഞ്ഞുകിടക്കുന്നത് പരിഗണിച്ചാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു.
മാര്‍ച്ച് 22-നും ഏപ്രില്‍ 14-നുമിടയിലുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കുകയും സൗജന്യ സര്‍വീസ് നഷ്ടപ്പെടുകയും ചെയ്ത വാഹനങ്ങള്‍ക്ക് മേയ് 14 വരെ വാറണ്ടി നീട്ടി നല്‍കുകയും സര്‍വീസ് ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്യും. ബെനെലിക്ക് ഇന്ത്യയില്‍ മോഡലുകളുടെ എണ്ണം കുറവായതിനാലാണ് കുറച്ച് ദിവസമെന്നാണ് വിലയിരുത്തല്‍.
വൈറസ് വ്യാപനം തടയുന്നതിന് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനും ലോക്ക്ഡൗണിന് ശേഷം ഉപയോക്താക്കള്‍ തിരക്കിട്ട് ഷോറൂമുകളില്‍ എത്തുന്നത് ഒഴിവാക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തലുകള്‍. ഇംപീരിയാലെ 400 ബിഎസ്-6 മോഡല്‍ ഈ മാസം അവതരിപ്പിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് ബെനെലിയുടെ ഏറ്റവും ചെറിയ ബൈക്കായ ഇംപീരിയാലെ 400 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 374 സിസി എന്‍ജിനിലെത്തുന്ന ഈ വാഹനത്തിന് 1.79 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ഇതിന്റെ കരുത്തേറിയ മോജല്‍ ഇംപീരിയല്‍ 530 ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നെന്ന് സൂചന നല്‍കി പേറ്റന്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Content Highlights: Benelli Extends Warranty And Free Services For One Month
Content Highlights: