രാഷ്ട്രീയക്കാരനല്ല, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു; പ്രവർത്തിച്ചു കാണിച്ച മന്മോഹന് സിങ് |കേൾക്കാം
തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള പല ജനകീയ പദ്ധതികളും നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി. പിആര്‍ ഗിമ്മിക്സുകളൊന്നുമില്ലാതെ ജനാധിപത്യത്തില്‍ ഒരു പ്രധാനമന്ത്രിയുടെ റോള്‍ എന്താണോ അത് കൃത്യമായി നിറവേറ്റിയ മനുഷ്യൻ. ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച മറ്റു പലരേയും പോലെ താരപരിവേഷം മന്മോഹന് സിങിന് ഇല്ലായിരുന്നു. പേരിനോ പ്രശസ്തിക്കോ വേണ്ടി ആ മനുഷ്യൻ ഒന്നും തന്നെ ചെയ്തിട്ടില്ല. മോഹന വാഗ്ദാനങ്ങൾ നൽകിയിട്ടില്ല, കളമറിഞ്ഞ് കളിക്കുന്ന രാഷ്ട്രീയക്കാരനാകാൻ മെനക്കെട്ടില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ പോലും മന്മോഹന് സിങ് എന്ന പേര് ഒരിക്കലും ഉയര്ന്നുകേട്ടിട്ടിട്ടേയില്ല. എതിരാളികള്‍ക്കെതിരേയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പോലും മാന്യമായിരുന്നു. ഒരേസമയം റാവുവിനോടും സോണിയയോടും അടുപ്പം പുലര്‍ത്താന്‍ മന്മോഹന് സിങ്ങിനായതും രാഷ്ട്രീയത്തിലെ കറകളഞ്ഞ മാന്യത കൊണ്ടാണ്.
Content Highlights: Manmohan Singh: A Humble Prime Minister of India