പുന്നമൂട് കത്തീഡ്രലിൽ അമലോദ്ഭവ തിരുനാളിന് കൊടിയേറ്റ്

മാവേലിക്കര: പുന്നമൂട് സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്ക കത്തീഡ്രലിൽ ദൈവമാതാവിന്റെ അമലോദ്ഭവ തിരുനാളിനു കൊടിയേറി. വികാരി ഫാ. ഗീവർഗീസ് വൈദ്യൻ കൊടിയേറ്റി. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത കുർബാനയർപ്പിച്ചു. ട്രസ്റ്റി തോമസ് മാത്യു, സെക്രട്ടറി സുനു ജെയിംസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഡിസംബർ അഞ്ചുവരെ ദിവസവും വൈകീട്ട് 4.30-ന് കുർബാന, കുടുംബ നവീകരണ ധ്യാനം, ആറിന് രാത്രി ഏഴിനു ബൈബിൾ നാടകം, ഏഴിന് വൈകീട്ട് 6.30-ന് തിരുനാൾ റാസ, എട്ടിന് രാവിലെ 7.30-ന് മാവേലിക്കര ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന എന്നിവ നടക്കും.
Content Highlights: The annual feast of the Immaculate Conception commenced with the flag-hoisting ceremony at St. Mary's Malankara Catholic Cathedral in Punnamoodu, Mavelikkara.