മലയാളി മലയാളം മറക്കുന്നു -വിജി തമ്പി

ഹരിപ്പാട് : മലയാളി മലയാളം മറക്കുകയാണെന്നും പുതിയ തലമുറ അന്യഭാഷകളെ നെഞ്ചിലേറ്റുകയാണെന്നും സംവിധായകൻ വിജി തമ്പി പറഞ്ഞു. മലയാള കാവ്യസാഹിതി ജില്ല വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളി മാതൃഭാഷയിൽനിന്നു അകലുമ്പോൾ മറ്റു ഭാഷക്കാർ സ്വന്തം ഭാഷയെ സ്‌നേഹിക്കുകയാണെന്നും വിജി തമ്പി പറഞ്ഞു.

ജില്ല പ്രസിഡന്റ് ഹേമാ പ്രദീപ് അധ്യക്ഷയായി. വയലാർ ശരച്ചന്ദ്രവർമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഷമാ ശിവരാമൻ, സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ്, ജില്ല സെക്രട്ടറി ലേഖാ വി. നായർ, സംഘടന സെക്രട്ടറി ഓമനക്കുട്ടൻ കാവുങ്കൽ, ജില്ല വൈസ് പ്രസിഡന്റ് ശിവദാസ് പത്തിയൂർ, ശ്രീലേഖ പ്രകാശ് എന്നിവർ സംസാരിച്ചു.

പരിസ്ഥിതി പ്രവർത്തകയും പദ്മശ്രീ ജേതാവുമായ കൊല്ലകയിൽ ദേവകിയമ്മ, അഡ്വ. പ്രിയദർശൻ തമ്പി, സാമൂഹിക പ്രവർത്തകരായ സുരേന്ദ്രൻ-സതി, യോഗാചാര്യൻ ശശിധരപ്പണിക്കർ, കഥകളി ആചാര്യൻ വിജയൻപിള്ള, കരുവാറ്റ പങ്കജാക്ഷൻ, ഹരിപ്പാട് ഭാസ്‌കരൻനായർ, ചന്ദ്രമോഹനദാസ് ഹരിപ്പാട്, തുറവൂർ സുലോചന, തെന്നൂർ രാമചന്ദ്രൻ, സി.ജി. മധു കാവുങ്കൽ എന്നിവരെ ആദരിച്ചു. കവിയരങ്ങ് കരുവാറ്റ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.