ക്ഷേത്രങ്ങളിൽ നവരാത്രി മഹോത്സവവും നവാഹയജ്ഞവും

ചെട്ടികുളങ്ങര : ദേവീക്ഷേത്രത്തിൽ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷന്റെ ആഭിമുഖ്യത്തിലുള്ള നവരാത്രി ദേശീയ സംഗീതോത്സവത്തിനു തുടക്കമായി. തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡന്റ് ബി. ഹരികൃഷ്ണൻ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, സെക്രട്ടറി എം. മനോജ് കുമാർ, ട്രഷറർ പി. രാജേഷ്, ജോ. സെക്രട്ടറി ജി. സതീഷ്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. മീര എന്നിവർ പ്രസംഗിച്ചു. മാതംഗി സത്യമൂർത്തിയുടെ സംഗീതസദസ്സും നടന്നു. തിങ്കളാഴ്ച രാത്രി ഏഴിന് ഡോ.എൻ.ജെ. നന്ദിനിയുടെ സംഗീതസദസ്സ് നടക്കും. ആറ്റുകാൽ സുബ്രഹ്മണ്യം, ചേർത്തല ജയദേവൻ, കുറിച്ചിത്താനം അനന്തകൃഷ്ണൻ എന്നിവർ പക്കമേളമൊരുക്കും.

മാവേലിക്കര : കേരള ബ്രാഹ്മണസഭ മാവേലിക്കര ഉപസഭയുടെ വനിതാവിഭാഗത്തിന്റെ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി മാവേലിക്കര തമിഴ്ബ്രാഹ്മണസമൂഹ മഠത്തിൽ ബൊമ്മക്കൊലു ഒരുക്കി.

രാമലക്ഷ്മി, പ്രിയ, ലളിതമണി, ജയശ്രീ ശങ്കർ, ലളിതാ രാമകൃഷ്ണൻ, ജയന്തി രാജൻ, രാജി, ശാന്തി പത്മനാഭൻ, തങ്കമണി അയ്യർ, പാർവതി സുന്ദരം എന്നിവർ നേതൃത്വം നൽകി. നവരാത്രിദിവസങ്ങളിൽ ലളിതാസഹസ്രനാമജപം, ദേവീസ്തുതി, ദീപാരാധന, കോലാട്ടം, പ്രസാദവിതരണം എന്നിവ നടക്കും.

ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം

ചാരുംമൂട് : ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 21 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമജപം, ഭാഗവതപാരായണം എന്നിവ നടക്കും.

15-നു രാത്രി ഏഴിന് ഭരതനാട്യം അരങ്ങേറ്റം. 16-നു രാത്രി ഏഴിന്

സോപാനസംഗീതം. 17-നു രാത്രി ഏഴിനു നൃത്തസന്ധ്യ.

18-നു വൈകീട്ട് 6.40-ന് പൂജവെപ്പ്‌, ഏഴിന് നൃത്ത അരങ്ങേറ്റം. 19-നു രാത്രി ഏഴിന് നൃത്ത അരങ്ങേറ്റം. 20-നു രാവിലെ എട്ടിന് നാരായണീയ സത്‌സംഗം, രാത്രി ഏഴിന് നൃത്ത അരങ്ങേറ്റം. 21-നു രാവിലെ 6.45-ന് പൂജയെടുപ്പ്, ഏഴിന് വിദ്യാരംഭം, 11-ന് സംഗീതാർച്ചന.

സംഗീതവും നൃത്തവും പഠിക്കുന്നവർക്ക് വിജയദശമിദിവസം നവരാത്രി മണ്ഡപത്തിൽ ആരാധനയും അരങ്ങേറ്റവും നടത്തുന്നതിന് ക്രമീകരണം ചെയ്തിട്ടുള്ളതായി ദേവസ്വം പ്രസിഡന്റ് യു. അനിൽകുമാറും സെക്രട്ടറി ആർ. സുരേഷ്‌കുമാറും അറിയിച്ചു.

പള്ളിയറക്കാവ് സരസ്വതീക്ഷേത്രം

മാവേലിക്കര : വടക്കേനട പള്ളിയറക്കാവ് സരസ്വതീക്ഷേത്രത്തിലെ നവരാത്രിയുത്സവം തുടങ്ങി. 12-ന് വൈകീട്ട് 5.30-നു ഓട്ടൻതുള്ളൽ, രാത്രി ഏഴിന് ജ്ഞാനസംഗീതലയം. 13-ന് വൈകീട്ട് 5.30-ന് തിരുവാതിര, രാത്രി ഏഴിന് നടനം മോഹനം.

14-ന് വൈകീട്ട് 5.30-ന് തിരുവാതിര, രാത്രി ഏഴിന് വയലിൻ സോളോ. 15-ന് വൈകീട്ട് 5.30-ന് ലളിതസഹസ്രനാമജപം, രാത്രി ഏഴിന് സംഗീതസദസ്സ്. 16-ന് വൈകീട്ട് 4.30-ന് സൗന്ദര്യലഹരി പാരായണം, 5.30-ന് നൃത്തം, രാത്രി ഏഴിന് ഗാനകൈരളി. 17-ന് വൈകീട്ട് 5.30-ന് നൃത്തം, രാത്രി ഏഴിന് നാദസ്വര-വയലിൻ ഫ്യൂഷൻ. 18-ന് വൈകീട്ട് അഞ്ചിന് നൃത്തം, 6.30-ന് തിരുവാതിര, രാത്രി ഏഴിന് ഭക്തിഗാനമഞ്ജരി.

19-ന് വൈകീട്ട് 5.30-ന് ഭക്തിഗാനമേള, രാത്രി ഏഴിന് പുല്ലാങ്കുഴൽ കച്ചേരി. 20-ന് രാവിലെ 9.30-ന് നാരായണീയം, വൈകീട്ട് 5.30-ന് നൃത്തം, രാത്രി ഏഴിന് ഭക്തിഗാനാർച്ചന. 21-ന് രാവിലെ ഏഴിന് വിദ്യാരംഭം, ഉച്ചയ്ക്ക് 12-ന് സമൂഹസദ്യ, വൈകീട്ട് 5.30-ന് മോഹിനിയാട്ടം കച്ചേരി, 6.15-ന് ഭരതനാട്യം കച്ചേരി, രാത്രി ഏഴിന് കുത്തിയോട്ടച്ചുവടും പാട്ടും.

കരിമുട്ടത്ത് ദേവീക്ഷേത്രം

കറ്റാനം : തെക്കേമങ്കുഴി കരിമുട്ടത്ത് ദേവീക്ഷേത്രത്തിൽ നവാഹയജ്ഞം 13 മുതൽ 21 വരെ നടക്കും. 12-ന്‌ രാത്രി 7.30-ന്‌ പ്രഭാഷണം, ദിവസവും ഉച്ചയ്ക്ക് 12-നും രാത്രി ഏഴിനും പ്രഭാഷണം, ഭജന, ഉച്ചയ്ക്ക് ഒന്നിന്‌ പ്രസാദമൂട്ട്. 13-ന്‌ രാവിലെ അഞ്ചിനു അഷ്ടദ്രവ്യമഹാഗണപതിഹോമം, ഏഴിന്‌ ഭദ്രദീപപ്രതിഷ്ഠ, ഒൻപതിന്‌ ഗായത്രിഹോമം. 14-ന്‌ രാവിലെ 11-ന്‌ നവഗ്രഹപൂജ, വൈകുന്നേരം അഞ്ചിന്‌ നാരങ്ങാവിളക്ക്.

15-ന്‌ രാവിലെ 11.30-നു ഉണ്ണിയൂട്ട്, രാത്രി ഏഴിന്‌ ഗോപൂജ. 16-ന്‌ രാവിലെ എട്ടിന്‌ ചണ്ഡികാഹോമം, വൈകുന്നേരം അഞ്ചിന്‌ ദക്ഷിണാമൂർത്തിപൂജ. 17-ന്‌ വൈകുന്നേരം അഞ്ചിന്‌ സർവൈശ്വര്യപൂജ. 18-ന്‌ രാവിലെ ഒൻപതിന്‌ നവാക്ഷരീഹോമം, 10.30-ന്‌ തിരുവാതിര, വൈകുന്നേരം 6.30-ന്‌ പൂജവെപ്പ്. 19-ന്‌ രാവിലെ 11-ന്‌ ദുർഗാഹോമം, 11.30-ന്‌ ക്ലാസിക്കൽ ഡാൻസ്, വൈകുന്നേരം അഞ്ചിന്‌ തുളസീപൂജ.

20-ന്‌ വൈകുന്നേരം ഏഴിന്‌ കുമാരീപൂജ. 21-ന്‌ രാവിലെ ഏഴിന്‌ പൂജയെടുപ്പ്, സരസ്വതീപൂജ, വിദ്യാരംഭം, ഉച്ചയ്ക്ക് 12-ന്‌ നവഗ്രഹപൂജ, വൈകുന്നേരം നാലിനു അവഭൃഥസ്‌നാനഘോഷയാത്ര, രാത്രി ഏഴിന്‌ കലശാഭിഷേകം.

അമ്മഞ്ചേരിൽ ദേവീക്ഷേത്രം

മാവേലിക്കര : അറനൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിലെ നവാഹയജ്ഞവും നവരാത്രി ഉത്സവവും 12 മുതൽ 21 വരെ നടക്കും. കാഞ്ഞൂർ സജു ശ്രീധറാണ് യജ്ഞാചാര്യൻ. 12-നു രാവിലെ 6.45-ന് ഭദ്രദീപപ്രകാശനം. 14-നു രാവിലെ 10-ന് മൃത്യുഞ്ജയഹോമം. 15-നു രാവിലെ 10-ന് നവാക്ഷരീഹോമം. 16-നു രാവിലെ 10-ന് നവഗ്രഹപൂജ, വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്ക്.

17-നു രാവിലെ 11-ന് പാർവതീസ്വയംവരം, വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ. 18-നു രാവിലെ 10-ന് സപ്തമാതൃപൂജ, വൈകീട്ട് അഞ്ചിന് കുമാരീപൂജ. 19-നു വൈകീട്ട് അഞ്ചിന് നീരാജനസമർപ്പണം, രാത്രി 9.15-ന് തിരുവാതിര. 20-നു രാവിലെ ഒൻപതിന് മഹാഗായത്രിഹോമം, വൈകീട്ട് മൂന്നിന് അവഭൃഥസ്‌നാന ഘോഷയാത്ര.

21-നു രാവിലെ ഒൻപതിന് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം, 9.30-ന് വാഹനപൂജ, വൈകീട്ട് 6.45-ന് രാവണദഹനം, രാത്രി ഏഴിന് നൃത്തസന്ധ്യ.

കുറത്തികാട് മാലിമേൽ ക്ഷേത്രം

മാവേലിക്കര : കുറത്തികാട് മാലിമേൽ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവം തുടങ്ങി. 12-ന് വൈകീട്ട് അഞ്ചിനു സൗന്ദര്യലഹരി പാരായണം, രാത്രി ഏഴിനു സോപാനസംഗീതം, എട്ടിനു ഭജന. 13-നു രാത്രി ഏഴിനു സംഗീതസദസ്സ്. 14-നു രാത്രി ഏഴിനു പ്രഭാഷണം, 8.30-നു തിരുവാതിര.

15-നു രാത്രി ഏഴിനു ഭക്തിഗാനസുധ. 16-നു രാത്രി ഏഴിനു സംഗീതാർച്ചന, എട്ടിന് പുല്ലാങ്കുഴൽ കച്ചേരി. 17-നു രാത്രി ഏഴിനു ഗാനാർച്ചന. 18-നു രാത്രി ഏഴിനു ഭക്തിഗാനമേള. 19-നു രാത്രി ഏഴിന് നാമസങ്കീർത്തനം. 20-നു രാത്രി ഏഴിനു നൃത്തസന്ധ്യ. 21-ന് രാവിലെ ഏഴിനു വിദ്യാരംഭം, തുടർന്ന് ലളിതാസഹസ്രനാമജപം.

മുതുകാട്ടുകര ഭഗവതീക്ഷേത്രം

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര ഭഗവതീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ടിന് ദേവീഭാഗവത പാരായണം. 12-നു രാത്രി 7.30-ന് പുലിമേൽ ചിലമ്പ് കലാസമിതിയുടെ തിരുവാതിരയും നൃത്തനൃത്യങ്ങളും. 13-നു രാത്രി 7.30-ന് മുതുകാട്ടുകര നവധാരയുടെ നൃത്തനൃത്യങ്ങളും ഗാനാലാപനവും. 14-നു രാത്രി വരമുദ്ര സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യ. 15-നു രാത്രി 7.30-ന് മാതൃസമിതി അവതരിപ്പിക്കുന്ന കലാസന്ധ്യ.

16-നു രാത്രി 7.30-ന് ഇടപ്പോൺ ഡാൻസ് അക്കാദമിയുടെ നാട്യസമന്വയം. 17-നു രാത്രി രാത്രി 7.30-ന് നൂറനാട് വൈഷ്ണവയുടെ നൃത്തോത്സവം. 18-നു രാത്രി 7.30-ന് ഭരതനാട്യം. 19-ന് പൂജവെപ്പ്, രാത്രി 7.30-ന് സഞ്ജീവനി കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, 8.30-ന് ഉളവുക്കാട് ശിവദുർഗ ടീമിന്റെ കലാപരിപാടികൾ. 21-ന് രാവിലെ വിദ്യാരംഭം.