1101 കിലോ ഭാരം, ലേലത്തിൽ വിറ്റത് 40 കോടി രൂപയ്ക്ക്; ഗിന്നസ് റെക്കോഡിൽ കയറി ഇന്ത്യയുടെ നെല്ലൂർ പശു

വിയറ്റിന 19- അമേരിക്കയറിയുന്ന സൗന്ദര്യറാണി മാത്രമല്ല, റെക്കോഡ് മൂല്യംകൂടിയുണ്ട് ഈ വെള്ളപ്പശുവിന്. ലോകത്ത് ലേലത്തിൽ ഏറ്റവുംകൂടുതൽ തുകയ്ക്ക് വിറ്റുപോയ പശുവെന്ന ഗിന്നസ് വേൾഡ് റെക്കോഡ് ഇനി വിയറ്റിന 19-ന് സ്വന്തം. ഇന്ത്യയിൽനിന്നുള്ള നെല്ലൂർ ഇനത്തിൽപ്പെട്ട പശുവിന് 56 മാസം പ്രായമുണ്ട്. ബ്രസീലിലെ മിനാസ് ഗെറായസിൽ നടന്ന ലേലത്തിലാണ് ഇവൾ 40 കോടിരൂപയ്ക്ക് വിറ്റുപോയത്. ടെക്സസിൽനടന്ന ചാമ്പ്യൻ ഓഫ് വേൾഡ് മത്സരത്തിൽ മിസ് സൗത്ത് അമേരിക്ക പട്ടം സ്വന്തമാക്കിയ സുന്ദരികൂടിയാണിവൾ.
1101 കിലോഗ്രാമാണ് ഭാരം. വെള്ളനിറവും അയഞ്ഞതൊലിയും വിയറ്റിനയുടെ പ്രത്യേകതകളാണ്. ഉഷ്ണമേഖലാ കാലാവസ്ഥയോട് പൊരുത്തപ്പെട്ടുജീവിക്കാനുള്ള കഴിവും ഉയർന്ന രോഗപ്രതിരോധശേഷിയും നെല്ലൂർ പശുക്കളുടെ സവിശേഷതയാണ്. ഇതാണ് ലേലത്തിൽ പൊന്നുംവില കൊയ്തെടുക്കാൻ കാരണം.
Content Highlights: Viatina 19, a Nellore cow from India, sold for a record-breaking ₹40 crore at auction in Brazil.