റബ്ബർകൃഷിക്ക് സഹായധനം; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോട്ടയം: പരമ്പരാഗത റബ്ബർകൃഷി മേഖലകളിൽ 2025-ൽ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബർകർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര ഗവണ്മെന്റിന്റെ ‘സർവീസ് പ്ലസ്' എന്ന വെബ് പോർട്ടലിലൂടെ ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rubberboard.gov.in, 0481-2576622.

Content Highlights: Financial aid for rubber farmers in traditional areas