നാളെയുടെ കൃഷി; കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കാലാവസ്ഥാ പ്രതിരോധ കൃഷി

ഇന്ത്യൻ കാർഷികമേഖല ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ വെല്ലുവിളികൾ നേരിടുകയാണ്. പ്രവചനാതീതമായ മഴ, കടുത്ത ഉഷ്ണതരംഗങ്ങൾ, വരൾച്ച എന്നിവ കാർഷിക ഉല്പാദനത്തെയും കർഷകരുടെ ഉപജീവനത്തെയും ദോഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ, ആഗോളതാപനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കാലാവസ്ഥാ പ്രതിരോധ കൃഷി (Climate-Resilient Agriculture-CRA) അനിവാര്യമായി മാറുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും ഈ നൂതന കൃഷിരീതി ലക്ഷ്യമിടുന്നു.
കാലാവസ്ഥാ ആഘാതങ്ങളെ മുൻകൂട്ടി കാണാനും അവയെ ഉൾക്കൊള്ളാനും അതിൽനിന്ന് കരകയറാനുമുള്ള കാർഷിക വ്യവസ്ഥയുടെ കഴിവിനെയാണ് കാലാവസ്ഥാ പ്രതിരോധ കൃഷി എന്ന് വിളിക്കുന്നത്. ഉല്പാദനക്ഷമത നിലനിർത്തുന്നതിനൊപ്പം സുസ്ഥിരമായ കൃഷിരീതികൾ പിന്തുടരുക എന്നതാണ് കാതൽ. കൃഷിരീതികളിൽ മാറ്റം വരുത്തുന്നത് മുതൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Discover how Climate-Resilient Agriculture (CRA) in India combats climate change. Learn about SRI, Zero Tillage, and Soil Health Cards to boost yields. Read more.