നീർവാഴ്ചയും ഊന്നിടലും കുമ്മായവും; മഴയെത്തുമ്പോൾ വാഴ കർഷകർ അറിയണം ഈ കാര്യങ്ങൾ

#ഡോ. ഗവാസ് രാകേഷ്
വാഴ കൃഷി | File Photo: Mathrubhumi
വാഴ കൃഷി | File Photo: Mathrubhumi

ണ്ടു കാലയളവുകളിലാണ് പ്രധാനമായും കേരളത്തിലെ വാഴകൃഷി. ഫെബ്രുവരി - മാർച്ച് മുതൽ ഡിസംബർ - ജനുവരി വരെ നീണ്ടുനിൽക്കുന്ന വേനൽ വാഴ/ കുംഭവാഴ  കൃഷിയും ഒക്ടോബർ - നവംബർ മാസങ്ങളിൽ ആരംഭിച്ച് ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ വിളവെടുപ്പ് നടത്തുന്ന ഓണവാഴ കൃഷിയും. നടുന്നത് മുതൽ വിളവെടുപ്പ് വരെ ശരാശരി പത്ത് മുതൽ പന്ത്രണ്ട് മാസം വേണ്ടിവരുന്ന വാഴ കൃഷി സ്വാഭാവികമായും മഴക്കാലത്തിലൂടെ കടന്നുപോകുക അനിവാര്യമാണ്. കാലവർഷം, വേനൽ വാഴയുടെ പ്രധാന വളർച്ചാ കാലയളവിനെ പൊതുവിൽ സ്വാധീനിക്കുമ്പോൾ ഓണവാഴ കൃഷിയെ അത് സ്വാധീനിക്കുന്നത് കുലവരുന്നതിന് തൊട്ടുമുൻപോ കുലവന്നതിന് ശേഷമോ ഉള്ള കാലയളവിലാണ്. അതുകൊണ്ട് തന്നെ വാഴ കൃഷിയിലെ മഴക്കാല പരിചരണമുറകൾ  കൃഷി കാലയളവിനെയും വളർച്ചാഘട്ടത്തിനെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തായിരുന്നാലും ഏത് കാലയളവിൽ പിന്തുടരുന്ന വാഴക്കൃഷിയുടെ വിജയത്തിനും മഴക്കാല പരിചരണം അത്യന്താപേക്ഷിതമാണ്.
  
മഴക്കാല ആരംഭത്തിൽ നേന്ത്രവാഴ കർഷകർ അനുവർത്തിക്കേണ്ട പരിപാലന മുറകൾ 

മണ്ണിൽ നീർവാഴ്ച – മണ്ണിലെ അമിതമായ ജലാംശം വാഴയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. അതിനാൽ 2-3 വരികൾ കൂടുമ്പോൾ ചാലുകീറി വെള്ളം വാർന്നു പോകാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. തോട്ടത്തിൽ വെള്ളം കെട്ടിനിക്കുന്നത് വേരുകൾ നശിക്കുന്നതിനും  അഴുകൽ രോഗം ഉണ്ടാകാനും കാരണമാകും.

Content Highlights: Protect your banana crop during the monsoon season.

Continue reading