ഒപ്പം കൂട്ടാം അരുമയായ ഒരു നായയെ; അറിയണം ഇക്കാര്യങ്ങൾ | Dog Breed Selection

ഏറ്റവും ആദ്യം മനുഷ്യന്‍ മെരുക്കിവളര്‍ത്തിയ മൃഗമാണ് നായ. കറ പുരളാത്ത യജമാനസ്നേഹത്തിന്റേയും അചഞ്ചലമായ വിശ്വസ്തതയുടേയും കാലാതിവര്‍ത്തിയായ പ്രതീകങ്ങളാണവ. കുറുക്കനും കുറുനരിയും ചെന്നായയും ഉള്‍പ്പെടുന്ന കുടുംബത്തിലാണ് നായയുടെ സ്ഥാനം. ചെന്നായ്ക്കളാണ് ഇവരുടെ പൂര്‍വ്വികരെന്നാണ് പ്രബലമായ വാദം. കാട്ടില്‍നിന്ന് നാട്ടിലേക്കും പിന്നീട് നഗരത്തിലേക്കും മനുഷ്യന്‍ വളര്‍ന്നപ്പോള്‍ ചിരകാലബന്ധത്തിന്റെ കാണാച്ചരടാല്‍ ബന്ധിക്കപ്പെട്ട് നായ്ക്കളും സഹയാത്രികരായുണ്ടായിരുന്നു.
പുതിയ ഭൂപ്രകൃതികളിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും ചേക്കേറി മനുഷ്യവംശം വളര്‍ന്നതിനൊപ്പം നായ്ക്കള്‍ക്കും രൂപഭാവങ്ങളിലും സ്വഭാവവിശേഷങ്ങളിലും ജനിതകഘടനയിലും പരിണാമമുണ്ടായി. ഓരോ ദേശത്തിന്റേയും കാലാവസ്ഥയും ഭൂമിശാസ്ത്രവുമനുസരിച്ച് പ്രകൃതി വരുത്തിയ മാറ്റങ്ങളും പ്രത്യേക ആവശ്യങ്ങള്‍ക്കായി തിരഞ്ഞെടുത്ത് മനുഷ്യന്‍ നടത്തിയ പ്രജനനവും സമാനസ്വഭാവങ്ങളുള്ള ജനുസുകള്‍ (Breeds) ഉരുത്തിരിയാന്‍ കാരണമായി. ആവശ്യം സൃഷ്ടിയുടെ മാതാവായപ്പോള്‍ ചിലയിനങ്ങള്‍ കന്നുകാലികളുടെ സംരക്ഷകരായി. മറ്റു ചിലര്‍ വേട്ടക്കാരായി. ഒടുവില്‍ അരുമകളും വിനോദോപാധിയും പ്രദര്‍ശന വസ്തുക്കളുമായി കേവലം ഒരു കിലോ ഗ്രാം ശരീരഭാരവും പതിനഞ്ചു സെന്റി മീറ്റര്‍ ഉയരവുമുള്ള ഷിവാവ മുതല്‍ നൂറു കിലോ ഗ്രാമിനടുത്ത് ശരീരഭാരം വരുന്ന സെയ്ന്റ് ബര്‍ണാഡും ഒരു മീറ്ററോളം ഉയരത്തിലെത്തുന്ന ഐറിഷ് റൂള്‍ഫ് ഹൗണ്ട് വരെയുള്ള ജനുസ്സുകളും പിറവികൊണ്ടു.
Content Highlights: all you need to know about dogs while selecting the perfect breed for you