ഇന്ന് അന്താരാഷ്ട്ര യുവജനദിനം. 'അന്താരാഷ്ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം' എന്നതാണ് 2020-ല്‍ ദിനത്തിലെ ആശയം. രാഷ്ട്രീയ മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ദിനം പരിശോധിക്കുന്നു. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12  യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്.