കോഴിക്കോട്: ഫെബ്രുവരി 14ന് വൈകീട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെ മാതൃഭൂമി ഡോട്ട് കോമില്‍ ലൈവ് മ്യൂസിക്കല്‍ കോണ്‍സേര്‍ട്ട്. നജീം അര്‍ഷാദ്, അഞ്ജു ജോസഫ്, അഭിജിത് എസ് നായര്‍ എന്നീ യുവപ്രതിഭകളാണ് ഈ പ്രണയദിനത്തില്‍ നിങ്ങള്‍ക്കു മുന്നില്‍ പാടാനെത്തുന്നത്.  

റിയാലിറ്റി ഷോയിലൂടെ മലയാളിക്ക് ഇഷ്ടം കവര്‍ന്നെടുത്ത നജീം അര്‍ഷാദ് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ 'ആത്മാവിലെ ആഴങ്ങളില്‍' എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡും നജീം സ്വന്തമാക്കി. റിയാലിറ്റി ഷോകളിലൂടെ മലയാളിക്കു മുന്നിലെത്തിയ അഞ്ജു ജോസഫ് സിനിമാ - ആല്‍ബം - കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയയാണ്. ഈ ഗായകരോടൊപ്പം, ജനപ്രിയ ഗാനങ്ങളുടെ കവര്‍വേര്‍ഷനുകളിലൂടെയും ഇന്‍സ്ട്രുമെന്റല്‍ ഫ്ളാഷ് മോബിലൂടെയും വന്‍ സ്വീകാര്യത നേടിയെടുത്തിട്ടുള്ള വയലിനിസ്റ്റ് അഭിജിത് എസ് നായരും ചേരുന്ന ലൈവ് മ്യൂസിക്കല്‍ കോണ്‍സേര്‍ട്ട് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും.
  
ഹീറോ മോട്ടോകോര്‍പ്പ് ടൈറ്റില്‍ സ്പോണ്‍സര്‍ ആയ 'മാതൃഭൂമി ഡോട്ട് കോം ലൈവ് മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടി'ന്റെ അസോസിയേറ്റ് സ്പോണ്‍സര്‍ ജോയ് ആലുക്കാസ് ആണ്.

Content Highlights: Valentine's Day Special Musical Concert