ങ്ങളുടെ പ്രണയത്തിന് 2020 ഏപ്രിലില്‍ 6 വര്‍ഷം തികയുന്ന വേളയിലാണ് ലോകമാകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി അസുര രൂപം പ്രാപിക്കുന്നത്. വീട്ടുകാര്‍ക്കിടയില്‍ കൊടും എതിര്‍പ്പുകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ഞാന്‍ ഹിന്ദുവും അവള്‍ ക്രിസ്ത്യനും ആയത് കൊണ്ടുള്ള സ്വഭാവിക എതിര്‍പ്പ് ഇവിടെയും ഉണ്ടായി. അത് മാത്രമല്ല ഞാനൊരു സെയില്‍സ് ഓഫീസറും അവള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും.

എതിര്‍പ്പുകള്‍ എല്ലാം തുടര്‍ന്നപ്പോള്‍ ഇനി ഇങ്ങനെ മുന്നോട്ട് പോകില്ലെന്ന് വെച്ചപ്പോള്‍ ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷെ അവളുടെ വീട്ടില്‍ നിന്നുണ്ടായ ഒരു അപ്രതീക്ഷിത നീക്കം പോലീസ് കേസുമായി എന്റെ പടിവാതില്‍ക്കല്‍ എത്തി. അപ്പോഴും അവള്‍ എന്റെ കൂടെ തന്നെ നിന്ന് ഞങ്ങളുടെ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്താന്‍ പരസ്പരം ഞങ്ങള്‍ തയ്യാറാവാത്തത് കൊണ്ട് ഇനി നമുക്ക് വിവാഹ ജീവിതത്തിലേക്ക് കടക്കാമെന്നും അതിനു ഈ കോവിഡ് കാലം ഒരു തടസമല്ലെന്നും ഞങ്ങള്‍ ഉറപ്പിച്ചു.

ഒരു ട്രെയിന്‍ യാത്രയില്‍ 6 വര്‍ഷം മുന്‍പ് കണ്ടുമുട്ടിയ ഞങ്ങള്‍ അങ്ങനെ 2020 ഡിസംബര്‍ 9നു വീട്ടുകാരുടെ സമ്മതത്തോടുകൂടി ഒരു പുതു ജീവിതത്തിലേക്ക് കടന്നു.  മഹാമാരി കാലം കടന്നു പോയി കൊണ്ട് ലോകം വീണ്ടും തുറക്കും.. തീര്‍ച്ച !

Content Highlights: Valentine's Day 2021