മ്പത് വര്‍ഷത്തെ വണ്‍വേ പ്രണയത്തിന് ശേഷം ആണ് അവള്‍ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞത്. ഈ ഒമ്പത് വര്‍ഷം അവള്‍ വീട്ടില്‍ ആയിരുന്നു. ഫാമിലി അറ്റാച്ച്‌മെന്റ് കൂടുതല്‍ ആയിരുന്നു അവള്‍ക്ക്.  ഈ വര്‍ഷം പള്ളിയിലും ബസിലും ആലിന്റെ ചുവട്ടിലും ആയി അവളെ കാണാന്‍ ആയി നിന്ന നില്‍പ്പിന് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായത് അവള്‍ക്ക് ജോലി കിട്ടി വീട്ടില്‍ നിന്ന് ഹോസ്റ്റലിലേക്ക് മാറിയപ്പോഴാണ്. പിന്നെ അവള്‍ക്ക് എല്ലാം ഞാന്‍ ആയി. 9 വര്‍ഷത്തെ എന്റെ കാത്തിരിപ്പിന് ഇരട്ടി ജീവന്‍ തിരിച്ചു തന്നു കൊണ്ട് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങി. 

5 ഡേ ലീവിന് അവള് വീട്ടിലേക്ക് വരുമ്പോഴേക്കും എനിക്ക് പേടി ആയിരുന്നു കാരണം അവളുടെ വീട്ടുകാര്‍ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന ഒരു തരം വൈറസ് ആണ്. ആ വൈറസ് വല്ലണ്ട് ബാധിച്ചാല്‍ ഞാന്‍ എന്ന പ്രണയ വൈറസ് അവളില്‍ നിന്നും പോകും എന്ന് ഞാന്‍ പേടിച്ചു. സംഭവം അവള്‍ക്ക് എന്നെ ജീവന്‍ ആയിരുന്നു എങ്കിലും മമ്മി ചാകും എന്ന് പറഞ്ഞാല്‍ എന്നെ വേണ്ടന്നു വയ്ക്കാന്‍ സാധ്യത ഉണ്ട് എന്ന് എന്റെ ഉളളിലെ മനസ്സില്‍ ആരോ പറയുന്നുണ്ടാര്‍ന്ന്.. അങ്ങനെ നല്ല രീതിയില്‍ ഫോണ്‍ വിളിയും കാണലും പിണക്കവും ഇണക്കവും ആയി നാല് വര്‍ഷങ്ങള്‍ പോയി. എന്തോ ഇനി ഒരിക്കലും അവളെ നഷ്ടപ്പെടില്ല എന്ന് ഉറപ്പായി. അത് പോലെ എന്റെ സിനിമയും ഏകദേശം റെഡി ആയി. (സംവിധാനം ആയിരുന്നു ലക്ഷ്യം). 

സിനിമയും പ്രേമവും അസാധ്യ കോംബിനേഷന്‍ ആണ്. അങ്ങനെ രണ്ടു സന്തോഷങ്ങള്‍ ജീവിതത്തില്‍ ശരിയായി നില്‍ക്കുമ്പോള്‍ ആണ് അവന്റെ കടന്നു വരവ് കൊറോണ. അഞ്ച് ദിവസത്തേക്ക് വീട്ടില്‍ പോകുന്ന പെണ്ണ് വര്‍ക് ഫ്രം ഹോം ആയി വീട്ടില്‍ തന്നെ സ്ഥിരം ആകുന്നു. സിനിമ അവിടെ ബ്ലോക് ആകുന്നു. രണ്ടു സന്തോഷത്തിനും ആദ്യത്തെ അടി അവിടെ കിട്ടുന്നു. പിന്നെ വീട്ടില്‍ ചെന്നാലും വിളി കുറഞ്ഞു എന്നെ ഉള്ളൂ ടെലിഗ്രാം ചാറ്റ് കൊണ്ട് പിടിച്ചു. ആദ്യത്തെ രണ്ടു മാസം മിസ്സ് യു എന്ന മെസ്സേജ് ഒക്കെ ധാരാളം വരുന്നു. 4 മണിക്കൂര്‍ ഒക്കെ ചാറ്റ് ഉണ്ടര്‍ന്ന്.പിന്നത്തെ രണ്ടു മാസം ചാറ്റ് 2 മണിക്കൂര്‍ ആയി മാറി മിസ്സ് യു വല്ലപ്പോഴും ആയി മാറി. പിന്നെ അവളുടെ അമ്മ അവളുടെ കൂടെ കിടക്കാന്‍ തുടങ്ങി അപ്പോഴേ ഞാന്‍ ഒരു പണി പ്രതീക്ഷിച്ചിരുന്നു. അവസാനത്തെ 6 മാസം മിസ്സ് യു കാണാനേ ഉണ്ടായിരുന്നില്ല. ചാറ്റ് സമയം 10 മിനിറ്റ് ഒക്കെ ആയി മാറി. പിന്നെ കൊറോണ ഉപകാരം ആയി വീടിന്റെ ചുറ്റിലും കല്യാണം കൊണ്ട് പിടിച്ചു. അവള് ആകെ അയക്കുന്ന മെസ്സേജുകള്‍ അതിനെ കുറിച്ച് ആയി തുടങ്ങി എല്ലാവരും കല്യാണം കഴിച്ചു താന്‍ ഇനി എപ്പോ ആണ് സെറ്റ് ആകാ. ഈ ചോദ്യത്തില്‍ ഒരു ഇടി എന്റെ നെഞ്ചില് വെട്ടി കാരണം ഇത് വീട്ടുക്കാരുടെ വൈറസ് ബാധയുടെ ആദ്യത്തെ ലക്ഷണം ആണ്. എന്റെ വീടിന്റെ തൊട്ടടുത്ത് ആണ് ഞാന്‍ സ്‌നേഹിക്കുന്ന പെണ്ണിന്റെ  വീട് എന്നാലും ഒരു തവണ പോലും ഞാന്‍ വീടിന്റെ മുന്നിലൂടെ പോയില്ല വീട്ടുകാര്‍ക്ക് സംശയം വരണ്ട എന്ന് കരുതി. പിന്നെ പിന്നെ മെസ്സേജ് അയക്കാന്‍ അവള്‍ക്ക് തീരെ സമയം ഇല്ലാതെ ആയി. മിസ്സ് യു ഞാന്‍ അങ്ങോട്ട് പറഞ്ഞു നോക്കി കുറെ ഒരു മിസ്സ് യു ട്ടൂ തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ച് പക്ഷേ തിരിച്ചു കിട്ടിയത് മുഴുവന്‍ വയ്യ കിടക്കാന്‍ പോക മമ്മി ഇപ്പൊ വരും നാളെ കാണാം ബൈ. 

അങ്ങനെ ഇരിക്കെ നമ്മളെ എങ്ങനെ ഒഴിവാക്കാം എന്ന് ചിലര്‍ പ്രതീക്ഷിച്ച് ഇരിക്കുമ്പോ നമ്മള്‍ തന്നെ അതിന് ഒരു കാരണം ഇട്ടു കൊടുക്കും...അവളുടെ ചേച്ചിയും ഞാനും നല്ല കമ്പനി ആയിരുന്നു. അത് കൊണ്ട് ചേച്ചിയോട് ഞാന്‍ ഞങ്ങള് തമ്മില്‍ ഉള്ള സ്‌നേഹം അങ്ങോട്ട് തുറന്നു പറഞ്ഞു. കുറച്ച് സ്‌ട്രോങ്ങ് ആണ് എന്ന് വിചാരിച്ചോട്ടെ എന്ന് കരുതി കറങ്ങിയതും അവളെ കാണുന്നതും എല്ലാം അങ്ങ് വിളിച്ച് പറഞ്ഞു. ചേച്ചിക്ക് അനിയത്തിയെ എനിക്ക് കെട്ടിച്ചു തരാന്‍ മാത്രം പോന്ന കമ്പനി ഇല്ലായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു. ചേച്ചി ഞാന്‍ പറഞ്ഞത് ഫുള്‍ റെക്കോര്‍ഡ് ചെയ്ത് വീട്ടില്‍ കൊണ്ട് ചെന്ന് ടെലികാസ്റ്റ് ചെയ്തു. എന്റെ പെണ്ണ് കോരി തരിച്ചു നിന്നു പോയി.പ ിന്നെ ഒന്നും എനിക്ക് ഓര്‍മ ഇല്ല...ചേച്ചി ചേട്ടന്‍ അവളുടെ അപ്പന്‍ അമ്മ എല്ലാവരും ബ്ലോക് ...ലാസ്റ്റ് അവള് വരെ ബ്ലോക്...അവളുടെ അവസാന ഡയലോഗ് വിശ്വാസ വഞ്ചന അത് ക്ഷമിക്കാന്‍ പറ്റില്ല എനിക്ക് ഇനി ജിനീഷിനേ വേണ്ട ഒരിക്കലും ഞാന്‍ തന്നെ ഇനി കല്യാണം കഴിക്കില്ല. ഫോണ്‍ കട്ട് ചെയ്തു ഇനി വിളിച്ചാല്‍ വനിതാ സെല്ലിന് പരാതി കൊടുക്കും എന്നും പറഞ്ഞു. 

എന്താ ഇപ്പോ ഉണ്ടായേ എന്ന മട്ടില്‍ ആയിരുന്നു ഞാന്‍. നേരെ യൂടൂബ് പോയി സ്റ്റാറ്റസ് തപ്പി. അപ്പു അപ്‌സ് നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ഹോപ് ഉണ്ടോ... മാത്ത നീ അടിപൊളി ആണ് എന്ന് എനിക്കും അറിയാം നിനക്കും അറിയാം എന്നാലും ഈ ട്രസ്റ്റ് എന്ന് പറഞ്ഞ സാധനം അത് പോയാല്‍ പോയതാ...ഒന്ന് പോയി തരോ മാത്ത....പിന്നെ ബ്ലൈഡ് എടുക്കല്‍ ആയി ഗുളിക എടുക്കല്‍ ആയി ഇപ്പൊ ചത്തപോലെ ഇരിപ്പാണ്.. കൊറോണ വൈറസ് പിടിക്കാതെ ഇരിക്കാന്‍ വീട്ടില്‍ വന്ന എന്റെ പെണ്ണിനെ വീട്ടുകാരുടെ സ്‌നേഹ വൈറസ് പിടിച്ചു ...അവള് എപ്പോഴും പറയുന്ന ഡയലോഗ് ഓര്‍ക്കുമ്പോ ആണ് എനിക്ക് ഇപ്പോ ഇത്തിരി ചിരി വരുന്നത് പ്രേമിച്ചാല്‍ കെട്ടണം, അല്ലേ പിന്നെ പ്രേമിക്കാന്‍ നില്‍ക്കരുത് ..ആ ആള് ഇപ്പൊ വേറെ കെട്ടാന്‍ ഉള്ള പെണ്ണ് കാണല്‍ തുടങ്ങി. അതിലും കോമഡി കൂട്ടുകാരുടെ ഇടയില്‍ പ്രേമിച്ചു പറ്റിച്ചു പോകുന്ന പെണ്ണുങ്ങളെയും ആണുങ്ങളും കുറിച്ച് അവളോട് പറയുമ്പോള്‍ അവള് പറയും നാണം കെട്ട ആള്‍ക്കാര് പിന്നെ എന്തിനാ പ്രേമിച്ച് നടന്നത് എന്ന്..ചിരിക്കാന്‍ വയ്യ പൊന്നോ...കൊറോണ പ്രണയവും തകര്‍ത്തു സിനിമയും തകര്‍ത്തു. ഇപ്പൊ സങ്കടവും നിരാശയും ആണ് ഉള്ളത്. സങ്കടവും നിരാശയും രണ്ടും നല്ല കിടിലന്‍ കോംബിനേഷന്‍ ആണ്. 

ഒന്നുകില്‍ തോറ്റു തുന്നം പാടും, അല്ലേല്‍ ഇതില്‍ നിന്ന് ഓവര്‍ കം ചെയ്തു ഒരു വരവ് ഉണ്ട് അത് ഒരു കിടിലന്‍ ഐറ്റം ആയിരിക്കും. കൊറോണ വൈറസ് പിടിച്ചാര്‍ന്നെ 21 ദിവസമാണ് പോവുക. ഇത് ഇപ്പൊ തന്നെ 25 ദിവസമായി. ഇനി എത്ര ദിവസം പോകുമോ എന്തോ ! പിന്നെയും അവള് പറഞ്ഞതില്‍ ചിരി വരുന്ന ഒരു കാര്യം ഉണ്ട് കുറച്ച് ഡേ വീട്ടില്‍ പോയി നിന്നാല്‍ പോണ ഇഷ്ടം ആണ് എങ്കില്‍ അതില്‍ എന്ത് ആത്മാര്‍ത്ഥത ആണ് ഉള്ളത്. എന്റെ സ്‌നേഹം സത്യം ആണ് അത് അങ്ങനെ ഒന്നും പോകില്ല എന്ന്.! 

ഇതാണ് എന്റെ അനുഭവം ഇത് എഴുതി കഴിഞ്ഞ് നേരെ യൂടൂബ് പോകും. സ്റ്റാറ്റസ് തപ്പാന്‍ ഒരു നോക്കു കാണുവാന്‍ കാത്തിരുന്നവള്‍ മിഴിയകന്നു പോയെ....നല്ല മഴ ഉണ്ടല്ലോ ഇത് മഴ അല്ല ആ ചെക്കന്റെ കണ്ണീര്‍ ആണ്...