ന്നാം നിയമസഭയില്‍ പ്രൊടെം സ്പീക്കറായിരുന്നു റോസമ്മ പുന്നൂസ്. കോണ്‍ഗ്രസുകാരിയായ അവര്‍ കമ്യൂണിസ്റ്റായത് പ്രണയവഴികളിലൂടെ. 

മദ്രാസ് ലോ കോളേജില്‍നിന്ന് ബി.എല്‍. പാസായ അവര്‍ സഹോദരിയായ അക്കാമ്മ ചെറിയാനോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. നാല്‍പതുകളുടെ ആദ്യം ഇരുവരും പൂജപ്പുര ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂറിലെ സ്ഥാപകനേതാവായ പി.ടി. പുന്നൂസുമായി പ്രണയത്തിലായി. 

കമ്യൂണിസ്റ്റുകാരുമായി കത്തോലിക്കര്‍ ഒരുവിധത്തിലും കൂടരുതെന്ന് വിലക്കുള്ള കാലം. പോരാത്തതിന് മാര്‍ത്തോമ്മാ വിഭാഗക്കാരനാണ് പുന്നൂസ്. അക്കാലത്ത് കത്തോലിക്ക-മാര്‍ത്തോമാ വിഭാഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹബന്ധം പതിവില്ലായിരുന്നു. അങ്ങനെയിരിക്കേയാണ് വിവാഹം. 1946-ല്‍ കൊച്ചിയില്‍ ഒരു പള്ളിയില്‍വെച്ച് റോസമ്മ-പുന്നൂസ് വിവാഹം നടന്നു. റോമില്‍നിന്നുള്ള പ്രത്യേക അനുമതിയോടെയായിരുന്നു വിവാഹം. 

കമ്യൂണിസ്റ്റുകാരെ പോലീസുകാര്‍ തിരഞ്ഞുനടക്കുന്ന കാലം. വിവാഹച്ചടങ്ങ് പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പുന്നൂസ് പോലീസിന് പിടികൊടുക്കാതെ മുങ്ങി. റോസമ്മ 1957-ലെ നിമയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പുന്നൂസ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നു. ഇരുവരും വിജയിക്കുകയുംചെയ്തു/