പഴയ കുട്ടിച്ചാത്തന്‍ കാമുകനായി, വാലന്റൈന്‍സ് ഡേയ്ക്കു മുമ്പ് ഈ ഗാനം

ഏറെ ജനപ്രീതി നേടിയ കുട്ടിച്ചാത്തന്‍ ടിവി സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നവനീത് മാധവ്. നടന്‍ നീരജ് മാധവിന്റെ സഹോദരനായ നവനീത് അഭിനയിച്ച ഒരു തമിഴ് മ്യൂസിക് വീഡിയോ തരംഗമാവുകയാണ്‌. സിജിന്‍ തോമസ് ആണ് 'കൊഞ്ചം നേരം' എന്ന ഈ ഗാനമൊരുക്കുന്നത്. സോന ഒളിക്കല്‍ നവനീതിനൊപ്പം ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.

വാലന്റൈന്‍സ് ഡേയുടെ ഭാഗമായാണ് ഈ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ജാക്‌സണ്‍ ജോസ് വയലില്‍ ആണ് സംവിധാനം. സുമോദ് സാം നിര്‍മ്മിച്ചിരിക്കുന്നു.

Content Highlights : konjam neram tamil romantic music video ft navaneeth madhav

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented