പ്പാനില്‍ ഫെബ്രുവരി പതിനാല് തണുപ്പില്‍ മൂടി നില്‍ക്കും. എന്നാല്‍ പ്രണയികള്‍ ചൂടന്‍ ചോക്ലേറ്റ് നിറമാണ് ഈ ദിനത്തിന് നല്‍കുക. ഹൃദയരൂപത്തിലുള്ള ചോക്ലേറ്റ് ആണ് ജപ്പാനീസ് വാലന്‍ന്റൈന്‍സ് ദിനത്തിന്റെ ചിഹ്നം തന്നെ. അതെന്താ അങ്ങനെ എന്നല്ലേ, എല്ലാ കാര്യത്തിലുമെന്ന പോലെ ഇവിടെയും ജപ്പാന്‍ തനതായ വ്യതിരിക്തത പുലര്‍ത്തുന്നു.

ഈ ദിവസം ലോകത്തിലെല്ലാം പ്രണയികള്‍ പരസ്പരം ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കി പ്രണയം ആഘോഷിക്കുകയാണല്ലോ പതിവ്. പരസ്പരം എന്നതിനാണ് അവിടെ പ്രാധ്യാന്യം. ഇരു ഹൃദയങ്ങളും ചേര്‍ന്നുള്ള ഒരു മ്യൂച്വല്‍ മഴവില്ല്. എന്നാല്‍ ജപ്പാനില്‍ അങ്ങനെ അല്ല. ഇവിടെ ഈ പ്രണയദിനം അല്‍പം ഏകപക്ഷീയം അല്ലേ എന്ന് നമുക്ക് സംശയം തോന്നിപ്പോകും. കാരണം പരസ്പരം സമ്മാനങ്ങള്‍ നല്‍കല്‍ അല്ല പെണ്‍കുട്ടികള്‍ സമ്മാനങ്ങളുമായി ആണ്‍കുട്ടികളുടെ അടുത്ത് ചെല്ലുക എന്നതാണ് ഇവിടെ വാലന്‍ന്റൈന്‍സ് ദിനം. സുന്ദരം തന്നെ അല്ലേ? പ്രണയിക്കുന്ന ആണ്‍കുട്ടിക്ക് പെണ്‍കുട്ടി അങ്ങോട്ട് ചെന്ന് സമ്മാനം നല്‍കുക. അതും ചൂടന്‍ ചോക്ലേറ്റ്. ഇവിടെ പ്രണയം അത്യന്താപേക്ഷിതമാണ്. അത് പറയാന്‍ ധൈര്യവും അവകാശവും സമൂഹം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി ഇഷ്ട ആണ്‍കുട്ടിക്ക് ചോക്ലേറ്റ് നല്‍കുന്നത് വഴി ഔദ്യോഗികമായി തന്റെ പ്രണയം സ്‌കൂളിലും കോളജിലും സമൂഹത്തിലും പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അത് എല്ലാവരും പൂക്കള്‍ നല്‍കി സ്വാഗതം ചെയ്യുന്നു.

chocolate

പ്രണയം ഇല്ലാത്ത പെണ്‍കുട്ടികള്‍ ഈ ദിവസം മറ്റുള്ള കൂട്ടുകാര്‍ക്ക് ഒക്കെയും ചോക്ലേറ്റ് നല്‍കുന്ന സമ്പ്രദായവും ഇവിടെ ഉണ്ട്. ഇതിനായി രണ്ട് തരം ചോക്ലേറ്റ് എങ്ങും ലഭ്യമാണ്. പ്രണയിക്കുന്നവന് ഗിരി ചോക്കോ എന്നറിയപ്പെടുന്ന മധുരം ആണ് സമ്മാനിക്കുക. ഹോണ്‍മേയ് എന്ന ചോക്ലേറ്റ് ആണ് കിട്ടിയതെങ്കില്‍ അത് വെറും സൗഹ്രുദവും സ്‌നേഹവും ആകാം. ജപ്പാനിലെങ്ങും ഇവ മനോഹരമായി പാക്ക് ചെയ്ത് വില്‍ക്കുന്ന കടകള്‍ ഈ ആഴ്ച സജീവമാണ്. ആണ്‍കുട്ടികള്‍ കാത്ത് നില്‍ക്കും, ഒരുവള്‍ തനിയേ വന്നു മധുരം നിറച്ച ചോക്ലേറ്റ് തരുന്നതിനായി. നിരാശയുടെയും കൂടി ദിനമാണ് ജപ്പാനില്‍ ഇന്ന്. രണ്ടോ അതിലധികമോ പെണ്‍കുട്ടികളില്‍ നിന്നും ആണ്‍കുട്ടി ഗിരി ചോക്ലേറ്റ് വാങ്ങി നില്‍ക്കുന്ന കാഴ്ച ഇതിന്റ മറുവശം ആണ്. അവന്‍ ആരോട് സ്‌നേഹം പറയും? ആരെ നിരാശയാക്കും?   

choco
ചോക്ലേറ്റ് കടയിലെ തിരക്ക്

ഇവിടെയാണ് ജപ്പാനില്‍ ,മാത്രമുള്ള മറ്റൊരു ദിനം ശ്രദ്ധയാകര്‍ഷിക്കുന്നത്. ഓകെ, പെണ്‍കുട്ടി ഇന്നത്തെ ദിനത്തെ  അവരുടെ പ്രണയം പറയാനായി ഉപയോഗിച്ചു. അപ്പോള്‍ ആണ്‍കുട്ടികള്‍ എന്ത് ചെയ്യും? അവര്‍ക്ക് പറയണ്ടേ അവരുടെ പ്രേമം? അതിനും ഉണ്ട് ഒരു മറുപടി ദിനം. അടുത്ത മാസം പതിനാല് ആണ് അത്. മാര്‍ച്ച് പതിനാല് ഇവിടെ വൈറ്റ് ദിനം എന്ന പേരില്‍ മറുപടി ദിനമായി ആചരിക്കുന്നു. അന്ന് ആണ്‍കുട്ടികള്‍ താന്‍ പ്രേമിക്കുന്ന കുട്ടിക്ക് നല്‍കാന്‍ വിലയേറിയ സമ്മാനങ്ങള്‍ നല്‍കണം. പെണ്‍കുട്ടി നല്‍കിയ സംമാനത്തിന്റെ മൂന്നു മടങ്ങെങ്കിലും മൂല്യം ആണ്‍കുട്ടി നല്‍കുന്ന സമ്മാനത്തിനു ഉണ്ടാകണം എന്നാണ് വയ്പ്. അത് പൂവോ ചോക്കളേറ്റോ എന്തുമാകാം. പ്രണയം നിറഞ്ഞ ഈ രണ്ട് ദിവസങ്ങളിലും ജപ്പാന്‍ യുവതീയുവാക്കളുടെ പറുദീസയാകുന്നു. 

1978 മുതലാണ് വെളുത്ത ദിനം ആചരിക്കാന്‍ തുടങ്ങിയത്. അന്നേ ദിവസം അവധി നല്‍കി ജപ്പാന്‍ പ്രണയികള്‍ക്കൊപ്പം നില്‍ക്കാനും ശ്രദ്ധിക്കുന്നു.

Content Highlights: Valentine's Day celebrations in Japan