ഞാന്‍ അവളെ ആദ്യമായി അറിഞ്ഞ ദിവസം മുതല്‍ അവളുടെ ഹൃദയം നിര്‍മ്മലവും കരുണാര്‍ദ്രവുമായിരുന്നു. അവളുടെ പുഞ്ചിരി മൃദുവും നിഷ്‌ക്കളങ്കവുമായിരുന്നു. അവളുടെ കണ്ണുകളിലെ തിളക്കം ആകര്‍ഷകമായിരുന്നു. അവളുമായുള്ള സൗഹൃദം സംഭവിക്കുകയായിരുന്നു.ഹൃദ്യമായ അവളുടെ വാക്കുകള്‍ പുണ്യമായിരുന്നു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അവള്‍ ചിരിക്കുമ്പോഴെല്ലാം പുതിയ സ്വപ്നങ്ങള്‍ വിരിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും ഞങ്ങളുടെ വഴികള്‍ രണ്ടായി പിളര്‍ന്നു.ഞങ്ങളുടെ ജീവിതം പ്രത്യേക വഴികളിലൂടെ കടന്നുപോയി. ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ പിന്തുടര്‍ന്നു,അത് ഞങ്ങളുടെ കാലത്തെ കവര്‍ന്നെടുത്തു. 

ഞങ്ങളുടെ യുവത്വം പരസ്പരം അറിയാതെ കൊഴിഞ്ഞുപോയി കാലങ്ങളോളം ഞങ്ങള്‍ സംസാരിക്കുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തില്ല. പരസ്പരം കണ്ടില്ല...കാണാന്‍ ശ്രമിച്ചില്ല!

അത് ഞങ്ങളുടെ ജീവിതത്തിലെ ഇരുണ്ട യുഗമായിരുന്നു. ഒരിത്തിരി പ്രകാശം പതിച്ചിരുന്നെങ്കില്‍ നിറമുള്ള നിമിഷങ്ങളാകേണ്ടിയിരുന്ന ജീവിതങ്ങള്‍

പിന്നെ ഒരിടത്തുനിന്നും പരിചിതമായ ആ പഴയ പുഞ്ചിരി കാഴ്ചയിലേക്ക് വന്നില്ല. 

വളരെയധികം കാലം കടന്നുപോയിരുന്നെങ്കിലും ഭൂതകാലത്തിന്റെ ഒരു നിമിഷം. ഞങ്ങള്‍ ഒരുമിച്ചു നഷ്ടപ്പെടുത്തിയ പോലെയായിരുന്നു. ആ സ്‌നേഹമുള്ള ഹൃദയങ്ങള്‍ ഇപ്പോഴും സജീവമാണ്,

അതിനാല്‍, അവളോട് പറയാനുള്ളത്
സുഹൃത്തേ, സമയമെടുത്തതിന് നന്ദി,
നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ മറ്റൊരു വഴി കാണിച്ചു തന്നത്
മറ്റൊരു അനുഗ്രഹമാണ് ! നന്ദി.

നമ്മള്‍ ബാല്യകാല സുഹൃത്തുക്കളാണോ?നമ്മള്‍ ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങള്‍ നമ്മള്‍ക്കിടയില്‍ കൊഴിഞ്ഞുപോയിരിക്കുന്നു...!ബാല്യകാല ബന്ധങ്ങള്‍ ദൃഢമായി നില്‍ക്കാതെ പൊയ്മറഞ്ഞു .
എക്കാലത്തെയും മികച്ച ചങ്ങാതിമാര്‍ ഒരു പഴയ ക്ലാസിക് പോലെ ആണ്.ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് നമ്മള്‍ അറിഞ്ഞിരുന്നില്ലല്ലോ?

എല്ലായ്‌പ്പോഴും മനസ്സില്‍ ഉണ്ടായിരുന്ന, ആ മുഖത്തെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഒരുമിച്ചു ബെഞ്ചുകളില്‍ ഇരുന്നിരുന്ന കാലം. പുഞ്ചിരികളിലൂടെ ഹൃദയം കൈമാറിയിരുന്നു കാലം. ബാല്യത്തില്‍നിന്നു ബാധ്യതകള്‍തന്‍ ജീവിതത്തിലേക്ക് നമ്മള്‍ മുതിര്‍ന്നപ്പോള്‍, എങ്ങനെയാണ് ബന്ധങ്ങളുടെ ചങ്ങലകണ്ണികള്‍ മുറിഞ്ഞു പോയതെന്ന് ഞാന്‍ വെറുതെ ചിന്തിക്കാറുണ്ട്.

ഒരുപക്ഷേ വിധി നമ്മളെ വീണ്ടും കണ്ടുമുട്ടാന്‍ അനുവദിക്കും. അതുവരെ ഇത് ഒരു പഴയ സുഹൃത്തിന് അയച്ച കത്താണ്..