എനിക്ക് പറയാന്‍ ഉള്ളത് എന്റെ നഷ്ട്ട പ്രണയത്തെക്കുറിച്ചാണ്, ഞാന്‍ എറണാകുളത്തെ ഒരു വക്കില്‍ ഓഫീസില്‍ ഓഫീസ് ബോയ് ആയി പോകുന്ന സമയം 2005 ലോ 2006 ലോ ആണ്. ഞാന്‍ ആദ്യമായി പ്രണയത്തിന്റെ ആഴങ്ങളില്‍ വീഴുന്നത്. എന്റെ വീട് കൊച്ചിയില്‍ അണ്. പണ്ടികുടിയാണ് ഞങ്ങളുടെ ബസ് സ്റ്റോപ്പ്. സ്‌റ്റോപ്പിനടുത്ത് എന്റെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ക്ലാസ്സിക് ബേക്കറിയുണ്ട്. ചില ഞായറാഴ്ച കളില്‍ അവന് അവിടെ നാല് മണി വരെ നില്‍ക്കണം അപ്പോ ഞാന്‍ അവിടെ പുറകിലത്തെ ഗേറ്റില്‍ സംസാരിക്കാന്‍ ചെല്ലും. അങ്ങനെ ഒരു ഞായറാഴ്ച അവിടെ ചെന്നപ്പോള്‍ അവന്‍ അവിടെ നല്ല ജോലി തിരക്ക്. ഞാന്‍ പണ്ടികുടി ബസ് സ്റ്റോപ്പില്‍ ചെന്ന് ബസുകളുടെ എണ്ണം എടുത്തുകൊണ്ടെയിരുന്നു. അപ്പോഴാണ് ഞാന്‍ അവളെ ബസില്‍ വെച്ച് ആദ്യമായി കണ്ടത്.
അപ്പോള്‍ ഏകദേശം വൈകിട്ട് 3 മണിയായിട്ടുണ്ടാകും. പിന്നെ ആരാണ് എങ്ങനെ കണ്ട് പിടിക്കുമെന്നൊക്കെയുള്ള ചിന്തയായി. പിന്നെ മുടങ്ങാതെ എല്ലാ ഞായറാഴ്ചയും പണ്ടികുടി സ്റ്റോപ്പില്‍ വെറുതെ വന്ന് നില്‍ക്കും. സമയം മാസങ്ങളായി കടന്നു പോയി. അങ്ങനെ വീണ്ടും അവള്‍ പണ്ടികുടി സ്‌റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുന്നത് ഒരിക്കല്‍ക്കൂടി കണ്ടൂ. ഞാന്‍ ആ ബസില്‍ കയറി. അവള്‍ ഇടപ്പള്ളിക്ക് ടിക്കറ്റ് എടുത്തു. എന്റെ കൈയില്‍ പൈസ ഇല്ലായിരുന്നു. കണ്ടെക്ടര്‍ എന്നോട് ടിക്കറ്റ് ചോദിച്ചു. ഞാന്‍ പഴയ നമ്പര്‍ എടുത്തു. ചേട്ടാ ഒരു കാക്കനാട്. അപ്പോ കണ്ടെക്ടര്‍ പറഞ്ഞു ഇത് ആലുവ ബസാണ്. കാക്കനാട് പുറകില്‍ ഉണ്ടെന്ന്. ഞാന്‍ തോപ്പുംപടി ബസ് സ്റ്റോപ്പില്‍ ഇറങ്ങി എന്റെ വീട്ടിലോട്ടു നടന്നു. അന്ന് ഭയങ്കര സന്തോഷമായിരുന്നു. അവളുടെ സ്ഥലം ഇടപ്പള്ളിയാണെന്ന് മനസിലായി. പിന്നെയും സമയങ്ങള്‍ കടന്നുപോയി. ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചു അവളോട് സാംസാരിക്കാനുള്ള ധൈര്യം തരണേയെന്ന്. കുറച്ചു ദിവസം കഴിഞ്ഞ് ഫാമിലിയായി തിരുപ്പതിയില്‍ പോക്കാന്‍ വലിയ അമ്പലത്തിന്റ അടുത്തുനിന്ന് ബസ് പുറപ്പെട്ടു. ആ ബസില്‍ അവളും ഫാമിലിയും ഉണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ പരസ്പരം പരിചയപ്പെട്ടു. പിന്നെ അവര്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആയി. പിന്നെ ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകാനും അവര്‍ ഞങ്ങളുടെ വീട്ടില്‍ വരാന്‍ തുടങ്ങി. അങ്ങനെ എന്റെ സമയം വന്നപ്പോള്‍ ഞാന്‍ എന്റെ പ്രണയം പറഞ്ഞു. അങ്ങനെ ഒന്നും കൂടെ അടുത്തു.അങ്ങനെ ഒഴിവ് കിട്ടുമ്പോള്‍ ഞാന്‍ അവളെ കാണാന്‍ പോകും. സമയങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു. അവളുടെ അച്ഛനുമമ്മയ്ക്കും എന്നെ വലിയ ഇഷ്ട്ടമായിരുന്നു. പക്ഷേ അവളുടെ അമ്മൂമ്മയ്ക്ക് നേരെ തിരിച്ചായിരുന്നു. അവര്‍ താമസിക്കുന്നത് ആലുവയിലാണ്. അവരെ കാണാന്‍ ഞാന്‍ ആലുവയ്ക്ക് പോയ ഒരു ദിവസം അവര്‍ എന്നോട് ചോദിച്ചു മോന് എന്റെ മോന്റെ മോളെ ഇഷ്ട്ടം ആണല്ലേ എന്ന് അവള് എല്ലാം എന്നോട് പറയറുണ്ട്. എന്ന്. എനിക്ക് നാണം വന്ന്. പിന്നെ അവരുടെ സ്വഭാവം മാറി. നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. ഇവിടത്തെ മോളെ കെട്ടാന്‍. പിന്നെ ജാതി സംസാരിക്കാന്‍ തുടങ്ങി. എനിക്ക് സങ്കടം വന്നു. ഞങ്ങള്‍ കൊങ്കിണികളാണ്, നിങ്ങളുടെ കുടുംബങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ജോലിക്കാരാണ് എന്ന്്. പിന്നെ നിന്നില്ല അവിടന്ന് അപമാനിതനായി ഇറങ്ങി.
എന്നാലും അവളുടെ സപ്പോര്‍ട്ട് ഉണ്ടല്ലോയെന്ന് മനസില്‍ വിചാരിച്ചു.അങ്ങനേ വലിയമ്പലത്തില്‍ ആറാട്ട് തുടങ്ങി. ഞാന്‍ ഉത്സവത്തിന് വെച്ച് അവളെ കണ്ടൂ അവളുടെ അനിയത്തിക്ക് ഞാന്‍ ഒരു 5-സ്റ്റാര്‍ വാങ്ങി കൊടുത്തു. അത് അവള്‍ മേടിച്ചു എന്റെ മുഖത്ത് വലിച്ചെറിഞ്ഞു. എന്നിട്ടു പറഞ്ഞു നിങ്ങള്‍ ഞങ്ങളേക്കാളും താഴ്ന്ന ജാതിയാണെന്ന്. ഞാന്‍ ചോദിച്ചു സ്‌നേഹിക്കുമ്പോള്‍ ഇതൊന്നും ചോദിച്ചില്ലല്ലോ. എന്റെ പ്രണയം അവിടെ വീണ് പൊട്ടുന്നത് പോലെ തോന്നി. ആളുകള്‍ ഒക്കെ എന്നെ തന്നെ നോക്കി നിന്നു അങ്ങനെ 3 വര്‍ഷത്തെ പ്രണയത്തിന് അവിടെ തിരശ്ശീല വീണു. ഞാന്‍ കുടിയും തുടങ്ങി.
അങ്ങനെ ഇടപ്പള്ളിയില്‍ ഒരു ഗ്യാസ് ഏജന്‍സിയില്‍ ജോലി കിട്ടി. അവളെ പോയി രണ്ടു തെറി വിളിക്കണം. അത് മനസ്സില്‍കണ്ടാണ് അവിടെ ജോലിക്ക് കയറിയത്. പക്ഷേ അവര്‍ ആലുവയിലോട്ട് വീട് മാറി. പിന്നെയും സമയങ്ങള്‍ പോയി. ഞാന്‍ ദുഃഖം കാരണം ചക്കിസ് ബാറില്‍ കയറി 2-3 ബീര്‍ കുടിക്കും. ഒരു ദിവസം ഓവര്‍ ആയി കഴിച്ചു വാളുവെച്ചു.രാത്രി 9 മണിയുടെ അടുത്തായിട്ടുണ്ടാകും. ഞാന്‍ പിന്നെ ചിന്തിച്ചു. എന്നെ സ്‌നേഹിക്കുന്ന അച്ഛനും അമ്മയും എന്റെ പെങ്ങളും ഉണ്ട്. പിന്നെ ഞാന്‍ എന്തിനാണ് ഒരു പെണ്ണിന് വേണ്ടി കുടിച്ചു നശിക്കുന്നത്. അതിനേക്കാളും നല്ല പെ്ണ്‍ കുട്ടി എന്റെ ഭാര്യ ആയി വരും എന്ന് മനസ്സിന് ധൈര്യം കൊടുത്തു. പക്ഷേ കാലം കാത്തു വെച്ചത് വെറുതെയായില്ല. എനിക്ക് നല്ലൊരു പെണ്‍കുട്ടിയെ തന്നെ ഭാര്യയായി കിട്ടി. ഈ വരുന്ന മാര്‍ച്ച് 24 ന് ഞങ്ങളുടെ 7 -ാം വിവാഹ വാര്‍ഷികം അണ്.